ന്യൂഡൽഹി ∙ സ്വാമി വിവേകാനന്ദ ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി യുവകൈരളി സൗഹൃദവേദി നടത്തിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അൽ ഹിലാൽ എഫ്‌സി ജേതാക്കളായി. ഷബാബ് അൽ അഹ്‌ലി രണ്ടാം സ്ഥാനം നേടി. മികച്ച കളിക്കാരനായി ഷാവേസ്, മികച്ച ഗോൾകീപ്പറായി ഹദീം നദീർ, കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനായി അലൻ എന്നിവരെ തിരഞ്ഞെടുത്തു.
സമാപന സമ്മേളനത്തിൽ യുവകൈരളി സൗഹൃദവേദി രക്ഷാധികാരികളായ കെ.പി.ബാലചന്ദ്രൻ, ജയപ്രകാശ്, പ്രസിഡന്റ് വിഷ്ണു അരവിന്ദ്, പി.ഷിമിത്ത്, ശശിധരൻ നായർ എന്നിവർ ട്രോഫികളും കാഷ് പ്രൈസും വിതരണം ചെയ്തു. ഹഡ്‌സൺ ലിയോ, വരുൺ ശങ്കർ എന്നിവർ പങ്കെടുത്തു.