ന്യൂഡൽഹി ∙ ലേഡി ഹാർഡിങ് മെഡിക്കൽ കോളജ് മലയാളി നഴ്സസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിസ്മസ്– പുതുവത്സരാഘോഷം നടത്തി. അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ടുമാരായ ആൻസി മാത്യു, സോഫിയാമ്മ, ജെസ്സികുട്ടി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഡെയ്സി ചാക്കോ, ലൈലജ സതീഷ്, സിനു ജോൺ കറ്റാനം, ഫഹദ് എന്നിവർ പ്രസംഗിച്ചു.
കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച നാടൻപാട്ട് മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിവേക്, സബ്ന, ബീന രാജപ്പൻ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.തുടർന്ന് കലാവിരുന്നും സ്നേഹസദ്യയും നടത്തി.