ന്യൂഡൽഹി∙ വിമാനം വൈകിയതിൽ രോഷാകുലനായ യാത്രക്കാരൻ വിമാനം റാഞ്ചിയതായി ട്വീറ്റ് ചെയ്തത് പരിഭ്രാന്തി പരത്തി. രാജസ്ഥാൻ സ്വദേശി മോത്തി സിങ് റാത്തോഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നു ജയ്പുരിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് അറസ്റ്റിലായത്.
കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാനം രാവിലെ 9.45ന് ഡൽഹിയിലേക്ക് വഴിതിരിച്ചു വിട്ടു. തുടർന്ന് ഉച്ചയ്ക്ക് 1.40നാണ് ജയ്പുരിലേക്ക് വിമാനത്തിന് യാത്രയ്ക്ക് അനുമതി ലഭിച്ചത്. ഇതിൽ പ്രകോപിതനായാണ് മോത്തി സിങ് വിമാനം റാഞ്ചിയതായി ട്വിറ്ററിൽ കുറിച്ചത് മോത്തി സിങ്ങിനെ വിമാനത്തിൽ നിന്നിറക്കി പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിമാനം ജയ്പുരിലേക്കു പറന്നു.