മായാപുരി ∙ വരനെ ധരിപ്പിച്ച 1.64 ലക്ഷത്തിന്റെ നോട്ടുമാല തട്ടിപ്പറിച്ചു കടന്ന 14 വയസ്സുകാരൻ പിടിയിൽ. മായാപുരിയി ബുധനാഴ്ചയാണു സംഭവം. വിവാഹ ആഘോഷത്തിനു വേണ്ടി വരൻ കുതിരപ്പുറത്തു കയറാൻ തുടങ്ങിയപ്പോഴാണു സമീപത്തു നിന്നെത്തിയ ബാലൻ നോട്ടുമാല കവർന്ന് ഓടിയത്. ബന്ധുക്കൾ ബാലനെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പൊലീസാണു കുട്ടിയെ കണ്ടെത്തിയത്. 500 രൂപയുടെ 79 നോട്ടുകൾ ഉൾപ്പെടെ 329 നോട്ടുകൾ ചേർത്താണു മാല തയാറാക്കിയിരുന്നത്. ഇതു ബാലനിൽ നിന്നു കണ്ടെത്തി.
വിവാഹ ചടങ്ങിനിടെ വരന്റെ നോട്ടുമാല തട്ടിയെടുത്ത ബാലൻ പിടിയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.