ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി– മുംബൈ എക്സ്പ്രസ് വേയിൽ സോഹ‍്‍ന മുതൽ ദൗസ വരെയുള്ള ഭാഗം ഫെബ്രുവരി 12നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. പുതിയ പാത തുറക്കുന്നതോടെ ഡൽഹിയിൽ നിന്നു ജയ്പുരിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂർ കുറയുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഹരിയാനയിലെ സോഹ്നയിൽ നിന്നു രാജസ്ഥാനിലെ ദൗസയിലേക്കാണു പാത നിർമിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും നീളമുള്ള എക്സ്പ്രസ് വേ എന്നറിയപ്പെടുന്ന ഡൽഹി– മുംബൈ എക്സ്പ്രസ് വേയുടെ ആകെ ദൂരം 1,390 കിലോമീറ്ററാണ്. മാർച്ചിൽ ഈ പാത പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ ഡൽഹിയിൽ നിന്നു മുംബൈയിലേക്കുള്ള യാത്രാസമയം 24 മണിക്കൂറിൽ നിന്നു 12 മണിക്കൂറായി കുറയും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ 8 വരിയിലാണ് എക്സ്പ്രസ് വേ നിർമിക്കുന്നത്. ഇതു ഭാവിയിൽ 12 വരിയായി വികസിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണു പദ്ധതി നടപ്പാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com