ADVERTISEMENT

ന്യൂഡൽഹി ∙ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രാജ്ഘട്ടിലെ സമാധിസ്ഥലത്ത് ആദരമർപ്പിക്കാൻ ഒട്ടേറെ വിവിഐപികൾ ഏത്തിയതിനെ തുടർന്ന് നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കു രൂപപ്പെട്ടു. ഇന്ത്യാ ഗേറ്റ്, സാക്കീർ ഹുസൈൻ മാർഗ്, പ്രഗതി മൈതാൻ, ഐടിഒ തുടങ്ങിയ ഭാഗങ്ങളിലും ഈസ്റ്റ് ഡൽഹി ഭാഗത്തേക്കുള്ള റോഡിലുമെല്ലാം രാവിലെ 10 മുതൽ 12 മണി വരെ വാഹനങ്ങളുടെ നീണ്ടനിരയുണ്ടായി. 

രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ ഓം ബിർല, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരെല്ലാം രാജ്ഘട്ടിലെ ഗാന്ധിസ്മൃതിയിൽ ആദരമർപ്പിക്കാൻ എത്തിയിരുന്നു. ഒരുക്കങ്ങളുടെ ഭാഗമായി നഗരത്തിലെ പല പ്രധാന റോഡുകളിലും കടുത്ത ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com