ADVERTISEMENT

ന്യൂഡൽഹി ∙ ശുദ്ധജല വിതരണ ബില്ലുകൾ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കാൻ ഒരു മാസത്തിനുള്ളിൽ നടപടിയെടുക്കുമെന്നു ഡൽഹി ജലബോർഡ് വൈസ് ചെയർമാൻ സൗരഭ് ഭരദ്വാജ് പറഞ്ഞു.    ശുദ്ധജല ബില്ലിലെ തെറ്റുകൾ കാരണം കൂടുതൽ തുക നൽകേണ്ടി വരുന്നതായുള്ള പരാതികൾ വർധിച്ചതിനാൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഏർപ്പെടുത്തും. കഴിഞ്ഞ 5 വർഷം ഈടാക്കിയ തുക പരിശോധിച്ച് ബില്ലുകളിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തിയ ശേഷം കുടിശിക ഒറ്റത്തവണയായി അടച്ചുതീർക്കാൻ അവസരം നൽകും.   തുടർന്ന് മീറ്റർ റീഡിങ് പൂജ്യത്തിലേക്ക് എത്തിച്ച ശേഷമാവും വീണ്ടും റീഡിങ് എടുക്കുകയെന്നും സൗരഭ് ഭരദ്വാജ് അറിയിച്ചു.

വെസ്റ്റ്, സൗത്ത്, ഒൗട്ടർ ഡൽഹി ശുദ്ധജല വിതരണം ഇന്ന് തടസ്സപ്പെടും

ന്യൂഡൽഹി ∙ ഭൂഗർഭ ജലസംഭരണി വൃത്തിയാക്കുന്ന ജോലികൾ നടക്കുന്നതിനാൽ വെസ്റ്റ്, സൗത്ത്, ഒൗട്ടർ ഡൽഹി പ്രദേശങ്ങളിൽ ഇന്നു ശുദ്ധജല വിതരണം തടസ്സപ്പെടുമെന്നു ഡൽഹി ജലബോർഡ് അറിയിച്ചു. ജനക്പുരി, മെഹ്റോളി, മംഗോൾപുരി, രോഹിണി, ഷാലിമാർ ബാഗ്, വിജയ് നഗർ, രൂപ് നഗർ, റിഥാല, ഓൾഡ് രാജീന്ദർ നഗർ എന്നിവിടങ്ങളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുക. ഗംഗാ റാം ആശുപത്രി, ഡൽഹി യൂണിവേഴ്സിറ്റി എന്നിവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com