സഹപാഠികളുടെ കുത്തേറ്റ വിദ്യാർഥി മരിച്ചു
Mail This Article
×
ന്യൂഡൽഹി ∙ ഓഖ്ലയിൽ സ്കൂളിനു പുറത്തുവച്ചു സഹപാഠികളുടെ ആക്രമണത്തിനിടെ കുത്തേറ്റ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. ഓഖ്ല ഫേസ്–2 ജെജെ ക്യാംപ് സ്വദേശി മോഹൻ (18) ആണ് കൊല്ലപ്പെട്ടത്. കൽക്കാജി സ്കൂളിൽ പരീക്ഷയെഴുതിയ ശേഷം പുറത്തേക്കു വന്ന മോഹനെ മറ്റൊരു സംഘം വിദ്യാർഥികൾ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നെഞ്ചിൽ കുത്തേറ്റ മോഹനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഒരു പെൺകുട്ടിയുമായി മോഹൻ സംസാരിച്ചതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.