ADVERTISEMENT

ന്യൂഡൽഹി ∙ ഗ്വാളിയറിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഡൽഹി ടീമിന്റെ കളരിപ്പയറ്റ് സംഘത്തിൽ തിളങ്ങാൻ മലയാളിക്കുട്ടികൾ. ഡൽഹി മലയാളി അസോസിയേഷൻ കളരിയിലെ 16 കുട്ടികളാണു ഡൽഹി ടീമിന്റെ ഭാഗമായി മത്സരത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം 30നാണു ഖേലോ ഇന്ത്യ ആരംഭിച്ചത്. ഈ മാസം 8 മുതൽ 10 വരെയാണു ഗ്വാളിയറിലെ  ലക്ഷ്മിഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ സമുച്ചയത്തിൽ കളരിപ്പയറ്റ് മത്സരങ്ങൾ നടക്കുന്നത്. 

പി.എസ്.അനാമിക, മാളവിക ബിബിൻ, മേധാ ശർമ, നിരഞ്ജൻ വി.നായർ, പി.എസ്.മാളവിക, എസ്.ശ്രേയ, എം.സ്നേഹ, കെ.ബി.ആദിനാഥ്, അഭിനവ് എച്ച്.നായർ, എം.ആദിത്യ, കൈലാസ് കെ.അജയ്, സൂര്യാൻശ് വിശ്വകർമ, എം.അതുൽ കൃഷ്‌ണ, എ.എം.ആരോൺ, നവീൻ കൃഷ്‌ണ എന്നിവരാണ് പങ്കെടുക്കുന്നത്. പി.ബി.സുമേഷാണു ഗുരു. ജ്യോതിക മാട്ടുമ്മലിനെ അംബരീഷ് പരിശീലിപ്പിക്കുന്നു. 

ഡിഎംഎ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ എല്ലാ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണു ക്ലാസ്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഡൽഹി സംസ്ഥാന കളരിപ്പയറ്റ് ടൂർണമെന്റിലും തിരുവനന്തപുരത്തു നടന്ന നാഷനൽ മത്സരത്തിലും  ഇവിടത്തെ കുട്ടികൾ വിജയം നേടിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com