ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി സർക്കാരിന്റെ ബജറ്റ് അവതരണത്തിനു കേന്ദ്രത്തിന്റെ വിലക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇന്ന് ബജറ്റ് അവതരിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ സ്ഥിരീകരിച്ചു. ഇന്നു മുതൽ ഡോക്ടർമാർ ഉൾപ്പെടെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നും ഗുണ്ടായിസമാണെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹി ബജറ്റ് അവതരണത്തിനു മുൻപു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതുണ്ട്. ഇന്നലെ വൈകിട്ടാണ് അനുമതി നിഷേധിച്ചുള്ള  കേന്ദ്രത്തിന്റെ കത്ത് സർക്കാരിനു ലഭിച്ചത്. എന്നാൽ കാരണം വ്യക്തമാക്കിയിട്ടില്ല.

എന്നാൽ, ചില വിവരങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തതിനാലാണു ബജറ്റ് അവതരണത്തിന് അനുമതി നിഷേധിച്ചതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബജറ്റുമായി ബന്ധപ്പെട്ട് 17ന് വിശദീകരണം സർക്കാരിൽ നിന്നു തേടിയിരുന്നു. മറുപടി ഇനിയും ലഭിച്ചിട്ടില്ലെന്നാണ് ലഫ്. ഗവർണറുടെ ഓഫിസ് പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com