ADVERTISEMENT

ന്യൂഡൽഹി ∙ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി പൊലീസ് നോയിഡ പൊലീസിന്റെ  സഹായം തേടി. ശനിയാഴ്ച രാത്രിയാണു സരായ് കാലേ ഖാനിൽ റാപ്പിഡ് റെയിൽ സംവിധാനത്തിന്റെ നിർമാണഭാഗത്തു നിന്നു  തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തിയത്. 

   ഏതാനും ദിവസം മുൻപു നോയിഡ പൊലീസ് കാലും ഏതാനും ചില ശരീരഭാഗങ്ങളും  സെക്ടർ 8ലെ അഴുക്കുചാലിൽ നിന്നു കണ്ടെത്തിയിരുന്നു. ഇതു രണ്ടും ഒരാളുടേതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണു നോയിഡ പൊലീസിന്റെ സഹായം തേടിയിരിക്കുന്നത്. 

ഡൽഹിയിൽ നിന്നു ലഭിച്ച ശരീരഭാഗങ്ങൾ അഴുകി പല ഘട്ടങ്ങളിൽ എത്തിയതായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com