ADVERTISEMENT

ന്യൂഡൽഹി ∙ വിമാനത്താവളത്തിലേക്ക് ഇനി മെട്രോയ്ക്ക് എക്സ്പ്രസ് വേഗം. ന്യൂഡൽഹി– ദ്വാരക സെക്ടർ 21 മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള എയർപോർട്ട് എക്സ്പ്രസ് ലൈനിൽ ഇന്നു മുതൽ മെട്രോ ട്രെയിനുകൾ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ കുതിക്കും. നിലവിൽ പാതയിലെ പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററാണ്. 

എയർപോർട്ട് എക്സ്പ്രസ് ലൈനിലെ സാങ്കേതികവിദ്യകൾ നവീകരിച്ചതോടെയാണ് കൂടുതൽ വേഗത്തിൽ ട്രെയിനിനു സ‍ഞ്ചരിക്കാൻ സാധിക്കുന്നത്. പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്ററിലേക്ക് എത്തിക്കാനും ഡിഎംആർസിക്കു പദ്ധതിയുണ്ട്. ന്യൂഡൽഹി മെട്രോ സ്റ്റേഷനിൽ നിന്ന് എയർപോർട്ട് മെട്രോ സ്റ്റേഷനിലേക്ക് നിലവിൽ 25 മിനിറ്റാണ് വേണ്ടത്. എന്നാൽ ഇന്നു മുതൽ വേഗം വർധിപ്പിക്കുന്നതോടെ യാത്രാസമയത്തിൽ 4 മിനിറ്റ് കുറവുവരുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com