ADVERTISEMENT

ഷോപ്പിങ്ങിനു പോകുമ്പോൾ ക്രെഡിറ്റ് കാർഡ് എ‌ട‌ുക്കാൻ മറന്നാലും കടയിലെ പിഒഎസ് (സ്വൈപ്പിങ്) മെഷീനിൽ നിങ്ങളുടെ മൊബൈൽ ഫോൺ വെറുതെയൊന്ന് മുട്ടിച്ച് (ടാപ്) എളുപ്പത്തിൽ പണമടയ്ക്കാം. എന്നാൽ, നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്‍സി) സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന ഫോണുകളിൽ മാത്രമേ ഈ സൗകര്യം ലഭിക്കൂ. സെറ്റിങ്സിൽ പോയി എൻഎഫ്സി എന്നു സേർച് ചെയ്താൽ ഈ സേവനം നിങ്ങളുടെ ഫോണിലുണ്ടോ എന്നറിയാം.

ഗൂഗിൾ പേ ആപ്പിലാണ് ഈ സൗകര്യമുള്ളത്. നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ‌യോ ഡെബിറ്റ് കാർഡിന്റെയോ ഒരു വെർച്വൽ പതിപ്പ് ഫോണിൽ ലോഡ് ചെയ്ത ശേഷമാണ് ഇതുവഴി പേ‌യ്മെന്റ് നടത്തുന്നത്. ‌‘ടാപ് ആൻഡ് പേ’ സൗകര്യമുള്ള കാർഡുകളിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. കാർഡിൽ വൈഫൈ‌യ്ക്ക് സമാനമായ എൻഎഫ്സി ലോഗോയു‌ണ്ടെങ്കിൽ അതിൽ ‘ടാപ് ആൻഡ് പേ’ സൗകര്യമുണ്ടെന്നു മനസ്സിലാക്കാം.

എങ്ങനെ‌?

∙ ഗൂഗിൾ പേ ആപ് തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ‌ടാപ് ചെയ്യുക. 'Set up payment methods' എന്നതിനു താഴെ 'Pay Businesses Debit/Credit Card' തുറക്കുക.

∙ 'Add a card' എന്ന പേജിലെ ക്യാമറ സൗകര്യം ഉപയോഗിച്ച് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് സ്കാൻ ചെയ്യുക. കാർഡ് വിവരങ്ങളും ഒടിപി‌യും നൽകി നടപടി പൂർത്തിയാക്കുക. ഇതോട‌െ കാർഡ് ഗൂഗിൾ പേയിൽ കണക്ട് ആകും.

∙ ക‌ടയിൽ പേയ്മെന്റ് ന‌ടത്താനായി പിഒഎസ് മെഷീന്റെ അ‌ടുത്തെത്തുമ്പോൾ ഫോണിന്റെ സെറ്റിങ്സ് തുറന്ന് എൻഎഫ്‍സി ഓൺ ആക്കുക. ഹോം പേജിന്റെ മുകളിൽ നിന്ന് താഴേക്ക് ഡ്രാഗ് ചെയ്യുമ്പോൾ ലഭിക്കുന്ന മെനുവിലും എൻഎഫ്സിയുണ്ട്.

∙ തുടർന്ന് ഫോൺ പിഒഎസ് മെഷീനിലേക്ക് മു‌ട്ടിക്കുന്നതോടെ പണമി‌ടപാട് നടന്നതായി കാണിക്കും. ആവശ്യം ക‌ഴിഞ്ഞ് എൻഎഫ്സി ഓഫ് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com