ADVERTISEMENT

ന്യൂഡൽഹി ∙ മെട്രോയുടെ ടണൽ നിർമാണത്തിനിടെ പാതയുടെ മുകളിലുള്ള കെട്ടിടങ്ങൾ തൽസമയം നിരീക്ഷിക്കാൻ സംവിധാനമൊരുക്കി. മെട്രോയുടെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായി ദെരാവൽ നഗർ മുതൽ ഫുൽബംഗേഷ് വരെയുള്ള ഭാഗത്താണു ഇപ്പോൾ ടണൽ നിർമാണം പുരോഗമിക്കുന്നത്. ജനക്പുരി വെസ്റ്റ്– ആർകെ ആശ്രം മാർഗ് പാതയിലെ ഭാഗത്തു ദെരാവൽ നഗർ, ഗണ്ഡാ ഗർ, ഫുൽബംഗേഷ് എന്നീ മൂന്നു സ്റ്റേഷനുകളുമുണ്ട്. ഇടുങ്ങിയ പ്രദേശത്ത് ഒട്ടേറെ കെട്ടിടങ്ങളുമുണ്ട്.

പലതും നൂറു വർഷത്തിലേറെ പഴക്കമുള്ളതാണ്. ഈ സാഹചര്യത്തിലാണു കെട്ടിടങ്ങൾ തൽസമയം നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയത്. വൈബ്രഷൻ സെൻസേഴ്സ്, ഓട്ടമാറ്റിക് ടോട്ടൽ സ്റ്റേഷൻസ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ സന്ദേശങ്ങൾ കൈമാറാനും സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com