ADVERTISEMENT

നോയിഡ ∙ സെക്ടർ 34ലെ മലയാളിയുടെ വീട്ടിൽ മോഷണം. ഉദയഗിരി ബി10എയിൽ താമസിക്കുന്ന ചെങ്ങന്നൂർ സ്വദേശിനി ആനന്ദ സോമന്റെ വീട്ടിലാണ് ഇന്നലെ പട്ടാപ്പകൽ മോഷണം നടന്നത്. 12 പവൻ സ്വർണവും 18,000 രൂപയും ഡിജിറ്റൽ ക്യാമറയും മോഷ്ടാക്കൾ അപഹരിച്ചു.സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരായ ആനന്ദ, മകൻ സുബിൻ, മരുമകൾ ഐശ്വര്യ എന്നിവരെല്ലാം രാവിലെ എട്ടരയോടെയാണു ജോലിക്കു പോയത്.

വൈകിട്ട് 3.30നു തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. താഴത്തെ നിലയിലെ ഫ്ലാറ്റിലാണ് കുടുംബം താമസിച്ചിരുന്നത്. അയൽവക്കത്ത് താമസക്കാരുണ്ടെങ്കിലും ആരും മോഷണം നടന്ന വിവരം അറിഞ്ഞിരുന്നില്ല. വാതിലിന്റെ താഴ് അറുത്തുമാറ്റിയ ശേഷം പൂട്ട് പൊളിച്ചാണ് സംഘം അകത്തു കടന്നത്. 

2 മുറിയിലെയും അലമാരയുടെ പൂട്ട് തകർത്ത് പരിശോധിച്ചാണ് സംഘം ആഭരണങ്ങളും മറ്റും കൈവശപ്പെടുത്തിയത്. എന്നാൽ വീട്ടിലെ ലാപ്ടോപ് ഉൾപ്പെടെയുള്ളവ എടുത്തിട്ടില്ല. സൊസൈറ്റി ഗേറ്റിലെ സിസിടിവി ഒന്നര മാസത്തോളമായി പ്രവർത്തിക്കുന്നില്ലെന്നാണു വിവരം. പൊലീസ് കേസ് റജിസ്റ്റർ  ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com