ലഹരിവിരുദ്ധ സന്ദേശവുമായി ബൈക്കിൽ അമ്മയും മകനും

del-shyni
ഷൈനി രാജ്കുമാറും മകൻ ലെനിൻ ജോഷ്വയും ഡൽഹിയിൽ നിന്നു ബൈക്കിൽ യാത്ര തിരിച്ചപ്പോൾ. ചിത്രം: മനോരമ
SHARE

ന്യൂഡൽഹി ∙ യുവത്വത്തിന്റെ ലഹരി ആസക്തിക്കെതിരെ ബോധവൽക്കരണവുമായി ഡൽഹിയിൽനിന്നു കേരളത്തിലേക്ക് അമ്മയുടെയും മകന്റെയും ബൈക്ക് യാത്ര. തിരുവനന്തപുരം സ്വദേശി ഷൈനി രാജ്കുമാറും ഡൽഹി യൂണിവേഴ്സിറ്റി രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ മകൻ ലെനിൻ ജോഷ്വയുമാണ് 15 ദിവസത്തിലധികം നീളുന്ന യാത്രയ്ക്കു റോയൽ എൻഫീൽഡ് സ്ക്രാമിൽ തുടക്കമിട്ടത്. ആദ്യ ലക്ഷ്യം ഹിമാചലിലെ സ്പിതിവാലി. അവിടെനിന്നു തിരിച്ചു ഡൽഹിയിലെത്തി ഹരിയാന, യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക വഴിയാണു കേരള യാത്ര പ്ലാൻ ചെയ്തിട്ടുള്ളത്.

ദിവസവും പുലർച്ചെ 4ന് യാത്ര ആരംഭിക്കും. കാലാവസ്ഥയും സാഹചര്യവും പരിഗണിച്ചാകും ഓരോ ദിവസവും പിന്നിടുന്ന കിലോമീറ്ററുകൾ. ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി പൊതുഇടങ്ങളിലെത്തി പ്ലക്കാർഡുകളുയർത്തി അൽപനേരം ചെലവിടും. അവിടെ എത്തുന്ന ആളുകളിലേക്ക് സന്ദേശം പകരുകയും ചെയ്യും.ദീർഘദൂര ബൈക്ക് യാത്രയിൽ അഞ്ചാം തവണയാണ് ഷൈനി പങ്കെടുക്കുന്നത്. വിമൻ എംപവർമെന്റ് എന്ന സന്ദേശവുമായി സംഘമായും തനിയെയും മുൻപു യാത്രകൾ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിലും സ്ഥാനം പിടിച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS