ന്യൂഡൽഹി ∙ വികസന പദ്ധതികൾ സജീവമായി നടക്കുമ്പോഴും നഗരത്തിലെ മലിനീകരണത്തിന്റെ അളവിൽ കാര്യമായ കുറവുണ്ടായെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിക്കുലേറ്റ് മാറ്റർ 2.5, പിഎം 10 എന്നിവയുടെ അളവ് 2016നെ അപേക്ഷിച്ച് 30% കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ കഴിഞ്ഞ 8 വർഷമായി വികസന പ്രവർത്തനങ്ങളിൽ ഒരു കുറവുണ്ടായിട്ടില്ല. സ്കൂളുകൾ, ആശുപത്രികൾ, മേൽപാലങ്ങൾ എന്നിവയെല്ലാം നിർമിക്കുന്നു. എന്നാൽ അന്തരീക്ഷ മലിനീകരണം കൂടിയിട്ടില്ല. 2016ൽ 26 ദിവസം നഗരത്തിലെ അന്തരീക്ഷ വളരെ മോശം അവസ്ഥയിലായി വിഷചേംബർ പോലെയായിരുന്നുവെങ്കിൽ 2022ൽ ഇത്തരം 6 ദിവസങ്ങൾ മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.