ADVERTISEMENT

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാല ക്യാംപസിൽ നിന്നു വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മദ്യപിച്ച് കാറിൽ ക്യാംപസിനകത്തു പ്രവേശിച്ച സംഘമാണു 2 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ 4 പ്രതികളെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പ്രതികൾ പുറത്തുനിന്നുള്ളവരാണെന്നാണു വിവരം.

സംഭവത്തിൽ ജെഎൻയു വിദ്യാർഥി യൂണിയൻ പൊലീസിൽ പരാതി നൽകി. സർവകലാശാല അധികൃതരുടെയും പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. അതിക്രമം നടത്തിയ സംഘമെത്തിയ വാഹനം തിരിച്ചറിഞ്ഞുവെന്നും പൊലീസ്  വ്യക്തമാക്കിയിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണു സംഭവം. വെള്ള കാറിലെത്തിയവരാണു ക്യാംപസ് റോഡിലൂടെ നടന്ന വിദ്യാർഥികളെ കടന്നുപിടിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തത്. ക്യാംപസിലെ സുരക്ഷാ വീഴ്ചയാണു സംഭവത്തിനു കാരണമെന്നു കാട്ടി വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.

ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയും പരാതി നൽകിയിട്ടുണ്ട്. ഇവരുടെ വൈദ്യ പരിശോധന നടത്തിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ 11നു വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്തിയ വിദ്യാർഥി യൂണിയൻ പ്രതിനിധികൾ അടിയന്തര നടപടി ആവശ്യപ്പെട്ടു. 

സർവകലാശാല പരാതി നൽകിയില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് അധികൃതരും പൊലീസിൽ പരാതി നൽകിയത്. ക്യാംപസിലെ ചീഫ് സെക്യൂരിറ്റി ഓഫിസർ(സിഎസ്ഒ) രാജിവയ്ക്കണമെന്ന ആവശ്യവുമായി എബിവിപി ജെഎൻയു യൂണിറ്റും രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com