കനത്ത മഴയും കാറ്റും; സ്കൂൾ മതിൽ ഇടിഞ്ഞ് 11 വാഹനങ്ങൾ തകർന്നു

Mail This Article
×
ന്യൂഡൽഹി ∙ കനത്ത മഴയിൽ ദിൽഷാദ് ഗാർഡനിലെ സ്കൂൾ മതിൽ ഇടിഞ്ഞുവീണതിനെ തുടർന്ന് 11 വാഹനങ്ങൾ തകർന്നു. മതിലിനു സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് തകർന്നത്. ചില കാറുകൾ പൂർണമായും തകർന്നു. എസ്ജി പോക്കറ്റിലെ മുഖർജി സ്കൂളിന്റെ മതിലാണ് ഇടിഞ്ഞുവീണത്. മതിലിനോട് ചേർന്നുനിന്നിരുന്ന മരങ്ങളും കടപുഴകി വാഹനങ്ങൾക്കു മുകളിലേക്കു പതിച്ചു.
എന്നാൽ, സംഭവത്തിൽ ആർക്കും പരുക്കേറ്റില്ലെന്നു ഡിസിപി രോഹിത് മീണ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് നഗരത്തിൽ പല ഭാഗത്തും കനത്ത മഴയും ശക്തമായ കാറ്റും വീശിയത്. വെസ്റ്റ് ഷാലിമാർ ബാഗ്, മോഡൽ ടൗൺ എന്നിവിടങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണു. ഡൽഹി– ഗുരുഗ്രം അതിർത്തി, മഥുര റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.