ADVERTISEMENT

ഐഎൻഎ∙ ഐഎൻഎ മാർക്കറ്റിലെ റസ്റ്ററന്റിലുണ്ടായ തീപിടിത്തത്തിൽ 6 പേർക്കു പരുക്കേറ്റു. മെട്രോ സ്റ്റേഷന്റെ 2–ാം നമ്പർ ഗേറ്റിനോട് ചേർന്ന കടയിലാണ് പുലർച്ചെ 3.15ന് തീപിടിത്തമുണ്ടായത്. തൊട്ടടുത്ത കടകളിലേക്കും തീ പടർന്നു. 2 മണിക്കൂറിന് ശേഷം തീയണയ്ക്കാനായെന്നു ഡൽഹി ഫയർ സർവീസ് അറിയിച്ചു. ചൈനീസ് ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിൽ ഉറങ്ങിക്കിടന്ന ജീവനക്കാർക്കാണു പരുക്കേറ്റത്. പൊള്ളലേറ്റ സുനിൽ (46), ആഷ്കി നേപ്പാളി(26) എന്നിവരെ എയിംസിൽ പ്രവേശിപ്പിച്ചു. ആരുൺ (18), ശിവ(26), ശിവ് കുമാർ (24), ഗിരീഷ് (46) എന്നിവർ സഫ്ദർജങ് ആശുപത്രിയിലാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com