ADVERTISEMENT

ന്യൂഡൽഹി∙ വായുമലിനീകരണത്തിൽ നേരിയ കുറവ് വന്നതോടെ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ 4 (ഗ്രാപ് 4) നിയന്ത്രണങ്ങളിൽ സെന്റർ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) ഇളവ് വരുത്തി. വായുനിലവാര സൂചിക 396 കടന്നപ്പോഴാണ് കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിലക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഗ്രാപ് 3 നിയന്ത്രണങ്ങളാണ് ‍ഇപ്പോൾ നിലവിലുള്ളത്.
ഗ്രാപ് 3 നിയന്ത്രണങ്ങൾ
∙ അടിയന്തര സ്വഭാവമില്ലാത്ത നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്
∙ ഡീസൽ, ബിഎസ് 4 വാഹനങ്ങൾക്ക് വിലക്ക്
∙ ബിഎസ് 3പെട്രോൾ, ബിഎസ് 4 ഡീസൽ കാറുകൾക്ക് ഡൽഹി എൻസിആറിൽ വിലക്ക്.
∙ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹൈബ്രിഡ് മോഡ്. ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകളുടെ കാര്യത്തിൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കു തീരുമാനമെടുക്കാം.

English Summary:

GRAP 3 restrictions are now in effect in Delhi NCR following a slight improvement in air quality. The CAQM relaxed the stricter GRAP 4 measures after the Air Quality Index showed improvement.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com