സാക്ഷികളായി സ്വാതി മലിവാളും ഡിപിസിസി അധ്യക്ഷനും

Mail This Article
ന്യൂഡൽഹി∙ എഎപിയുമായി ഇടഞ്ഞുനിൽക്കുന്ന രാജ്യസഭാ എംപി സ്വാതി മലിവാൾ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷനിരയിൽനിന്ന് ഡിപിസിസി അധ്യക്ഷൻ ദേവേന്ദർ യാദവും എത്തിയിരുന്നു. അരവിന്ദ് കേജ്‌രിവാളിനും അതിഷിക്കും ക്ഷണമുണ്ടായിരുന്നെങ്കിലും എഎപി നേതാക്കൾ ആരും പങ്കെടുത്തില്ല. പ്രത്യേകം തയാറാക്കിയ വേദിയിൽ ബിജെപി നേതാക്കൾക്കും എംപിമാർക്കുമൊപ്പമായിരുന്നു മലിവാളും ദേവേന്ദർ യാദവും ഇരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനിടെ രണ്ടു തവണ കേജ്‌രിവാളിന്റെ വീടിനു മുന്നിൽ പ്രതിഷേധിച്ച മലിവാളിനെ പൊലീസ് കസ്റ്റഡിയിലെത്തു നീക്കിയിരുന്നു. മാലിന്യപ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഒരു ലോഡ് മാലിന്യം കേജ്‌രിവാളിന്റെ വീടിനു മുന്നിൽ നിക്ഷേപിച്ചായിരുന്നു ആദ്യ പ്രതിഷേധം.പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനു മലിവാളിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.