നായനാർ സ്മാരക ഫുട്ബോൾ ഇന്നു (08) മുതൽ

Mail This Article
ന്യൂഡൽഹി ∙ ജനസംസ്കൃതി കിങ്‌സ്‌വേ ക്യാംപ് സംഘടിപ്പിക്കുന്ന ഇ.കെ.നായനാർ സ്മാരക ഫുട്ബോൾ ടൂർണമെന്റ് ഇന്ന് (08) തുടങ്ങും. ഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുക്കും.
സൺഡേ ക്ലബ് ഫുട്ബോൾ ക്ലബ് ഡൽഹി, പാലക്കാടൻ കൂട്ടായ്മ ഫുട്ബോൾ ക്ലബ്, ടസ്കർ ഫുട്ബോൾ ക്ലബ്, ജനസംസ്കൃതി നോർത്ത് അവന്യു -ഗോൾ മാർക്കറ്റ് ബ്രാഞ്ച്, ബോൺ വൈവേഴ്‌സ് ക്ലബ്, ഫിറ്റ്നസ് ഫുട്ബോൾ ക്ലബ്, അൽഹിന്ദ് മലബാർ മക്കാനി ഫുട്ബാൾ ക്ലബ്, കൈരളി പ്രോപ്പർട്ടീസ് ഫുട്ബാൾ ക്ലബ്, ജനസംസ്കൃതി മയൂർ വിഹാർ ഫേസ് 3, സുന്ദർബൻ ഫുട്ബാൾ ക്ലബ്, ജനസംസ്കൃതി രോഹിണി ഫുട്ബോൾ ക്ലബ്, ക്രിയേറ്റിവ് ഫിറ്റ്നസ് ഫുട്ബാൾ ക്ലബ്, ജനസംസ്കൃതി ദിൽഷാദ് ഗാർഡൻ ക്ലബ്, മീഡിയ ഫുട്ബാൾ ക്ലബ്, ഗുൽമോഹർ ക്ലബ്, ഫരീദാബാദ് മലയാളി അസോസിയേഷൻ നേതൃത്വം നൽകുന്ന ബ്ലാസ്റ്റർ ഫുട്ബാൾ ക്ലബ് എന്നിവർ മത്സരിക്കും.