ADVERTISEMENT

ന്യൂഡൽഹി ∙ പുറത്തുനിന്ന് വാങ്ങിയ ഭക്ഷണം വിമാനത്തിനുള്ളിലിരുന്ന് കഴിക്കാനാകുമോ? പെർഫ്യൂം കാബിൻ ബാഗിൽ കൊണ്ടുപോകാനാകുമോ? എന്നിങ്ങനെ വിമാനയാത്രയ്ക്കായി പെട്ടി തയാറാക്കുമ്പോൾ ഒരു നൂറു സംശയങ്ങൾ സ്ഥിരം യാത്രികർ പോലും നേരിടാറുണ്ട്. അതിനുള്ള ഉത്തരങ്ങൾ അറിയാം

∙ പുറത്തുനിന്നുള്ള  ഭക്ഷണം ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിലെ യാത്രക്കാർക്കു ചില നിയന്ത്രണങ്ങളോടെ കൊണ്ടുവരാം. ഇന്ത്യയ്ക്ക് അകത്തുള്ള യാത്രകളിൽ പഴവർഗങ്ങൾ ഉൾപ്പെടെ ഖരരൂപത്തിലുള്ള ഭക്ഷണങ്ങളാണ് അനുവദിക്കുക. മദ്യം അനുവദനീയമല്ല. രാജ്യാന്തര വിമാനങ്ങളിൽ പഴങ്ങളും പച്ചക്കറികളും പോലുള്ള ജൈവ ഭക്ഷണങ്ങളും മദ്യവും  അനുവദിക്കില്ല. 

∙ പെർഫ്യൂം ചെക്ക് ഇൻ ബാഗേജിലും കാബിൻ ബാഗേജിലും അനുവദിക്കും. കാബിൻ ബാഗിൽ 100 മില്ലിയിൽ (3.4 ഔൺസ്) കൂടുതൽ അനുവദിക്കില്ല.
∙ ചെടികളും മരങ്ങളുമൊക്കെ ഇഷ്ടപ്പെടുന്നയാളാണു നിങ്ങളെങ്കിൽ യാത്രയ്ക്കിടെ കിട്ടിയ ചെടിയും ചെടിച്ചട്ടിയൊക്കെയായി വിമാനത്തിൽ കയറാൻ കഴിയില്ല. മണ്ണുമായുള്ള യാത്ര അനുവദിക്കില്ല പ്രത്യേകിച്ച് രാജ്യാന്തര വിമാനങ്ങളിൽ തീരെ അനുവദിക്കില്ല. 

∙ കഴുത്തിനു പ്രശ്നം, യാത്രയ്ക്കിടെ ഒന്നും മയങ്ങണം എന്നിവയ്ക്കായി നെക്ക് പില്ലോയും സാധാരണ തലയണയും കയ്യിൽ കരുതാം.

English Summary:

Flight rules vary for different items. This guide clarifies what you can and cannot bring on domestic and international flights, including food, perfume, plants, and personal comfort items.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com