ADVERTISEMENT

ന്യൂഡൽഹി ∙ വനിതകളുടെ ഉൾപ്പെടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡൽഹിയിൽ 50,000 സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നു സർക്കാർ അറിയിച്ചു.  നഗരത്തിൽ പലയിടങ്ങളിലായി കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.  പൊതുമരാമത്തു വകുപ്പു സ്ഥാപിച്ച ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസിനു ലഭ്യമാക്കും.

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഡൽഹിയിൽ 2018 മുതൽ വിവിധയിടങ്ങളിലായി 2.8 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഓരോ നിയമസഭ മണ്ഡലത്തിലും 20,00 ക്യാമറകൾ വീതമാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചത്. അടുത്ത ഘട്ടത്തിൽ ഓരോ മാർക്കറ്റുകളിലും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളിലും 30 മുതൽ 40 ക്യാമറകൾ വരെ സ്ഥാപിക്കുമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary:

Delhi CCTV camera expansion will improve women's safety. The 50,000 new cameras will be installed across the city, adding to the existing 2.8 lakh cameras already deployed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com