ADVERTISEMENT

ചിറ്റൂർ∙ ജല അതോറിറ്റി സംസ്ഥാനത്തു സ്ഥാപിക്കുന്ന ആദ്യത്തെ സൗരോർജ പ്ലാന്റ് നിർമിക്കാനൊരുങ്ങുന്നു. ജലസേചന വകുപ്പിന്റെ കീഴിലുള്ള 36 ഏക്കർ ഭൂമിയിലാണു സൗരോർജ പ്ലാന്റ് നിർമിക്കുന്നത്. 1993ൽ മൂലത്തറയിൽ നിന്നു വേലന്താവളം ഭാഗത്തേക്കു വലതുകര കനാൽ എത്തിക്കാനായി ജലസേചന വകുപ്പ് ഏറ്റെടുത്ത എരുത്തേമ്പതി മൂങ്കിൽമടയിലുള്ള ഭൂമി ജല അതോറിറ്റി ഏറ്റെടുത്താണു സൗരോർജ പ്ലാന്റ് നിർമിക്കാനൊരുങ്ങുന്നത്. പ്ലാന്റിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്കു നൽകി വരുമാനം കണ്ടെത്തും.

പ്രതിദിനം 8 മുതൽ 10 വരെ മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന രീതിയിലാണു പ്ലാന്റ് നിർമിക്കുക. 55 കോടി രൂപ ചെലവഴിച്ചു സ്ഥാപിക്കുന്ന പ്ലാന്റിന്റെ പദ്ധതി രേഖ തയാറാക്കുന്നത് അനേർട്ടാണ്. പ്ലാന്റിൽ നിന്നുള്ള വരുമാനത്തിലെ ഒരു വിഹിതം ജല അതോറിറ്റിയുടെ വൈദ്യുത ചാർജായി കെഎസ്ഇബിക്കു തന്നെ നൽകും.പ്രതിവർഷം 8 കോടി രൂപ പദ്ധതി വഴി നേടാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 

നിലവിൽ വൈദ്യുത ചാർജ് ഇനത്തിൽ മാത്രം പ്രതിമാസം 25 കോടി രൂപയോളം ജല അതോറിറ്റി കെഎസ്ഇബിക്കു നൽകുന്നുണ്ട്. പദ്ധതി പ്രാവർത്തികമായാൽ വൈദ്യുതി ചാർജിന്റെ വലിയൊരു വിഹിതം കുറയ്ക്കാനാകുമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.പദ്ധതി വിജയിച്ചാൽ 50 ഏക്കറിലേക്കു പ്ലാന്റ് വ്യാപിപ്പിച്ച് സൗരോർജ പാർക്ക് യാഥാർഥ്യമാക്കുമെന്നും മറ്റിടങ്ങളിലേക്കുകൂടി വ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഇന്നലെ മന്ത്രി മൂങ്കിൽമടയിലെത്തി സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലം സന്ദർശിച്ചു. ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ആർ. ജയചന്ദ്രൻ, പ്രോജക്ട് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.സി. ബിജു, ജല അതോറിറ്റി ബോർഡ് അംഗം വി. മുരുകദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com