ADVERTISEMENT

പട്ടാമ്പി ∙ ഗുഡ്സ് ഓട്ടോയിൽ യാത്രക്കാരെ കയറ്റിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് ജോയിന്റ് ആർടിഒ സസ്പൻഡ് ചെയ്തു. ജോയിന്റ് ആർടിഒ സി.യു മുജീബ് ആണ് ഓട്ടോ ഓടിച്ചിരുന്ന മുഹമ്മദ് കുട്ടിയുടെ ലൈസൻസ് ഒരു മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തത്. ഗൂഡ്സ് വാഹനങ്ങളിൽ ലോഡ് ബോഡിയിൽ ആളുകളെ കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങളിൽ നിന്ന് ഏറെ അപകടങ്ങൾ റിപോർട്ട് ചെയ്തതിനാൽ ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ട്രാൻസ്പേ‌ാർട് കമ്മിഷണർ ആർടിഒ മാർക്ക് നിർദേശം നൽകിയിരുന്നു. 

സുപ്രീം കേ‌ാടതി നിയോഗിച്ച ചന്ദ്രശേഖർ കമ്മിഷനും സർക്കാരിന് ഇൗ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ ഗൂഡ്സ് ഓട്ടോ യാത്രക്കാരെ കയറ്റി പോകുന്ന ഫോട്ടോ ജോയിന്റ് ആർടിഒയുടെ വാട്സാപ് നമ്പറിലേക്ക് ലഭിക്കുകയായിരുന്നു. അന്വേഷണം നടത്താൻ ജോയിന്റ് ആർടിഒ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് അഷറഫ് സൂർപിലിനെ ചുമതലപ്പെടുത്തുകയും വാഹന ഉടമയെ വിളിച്ച് വരുത്തുകയുമായിരുന്നു. 

ജോയിന്റ് ആർടിഒ മുൻപാകെ ഹാജരായി മുഹമ്മദ് കുട്ടി കുറ്റസമ്മതം നടത്തി. ഇതേ തുടർന്നായിയുന്നു ജോയിന്റ് ആർടിഒയുടെ  ഒരു മാസത്തേയ്ക്ക് ഡ്രൈവറുടെ ലൈസൻസ് സസ്പൻ‍ഡ് ചെയ്ത നടപടി. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് വാട്സാപ് സന്ദേശം അയക്കാമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും ജോയിന്റ് ആർടിഒ സി.യു മുജീബ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com