ADVERTISEMENT

കോങ്ങാട് ∙ പൊലീസ് സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട കാർ പാതയോരത്തു നിർത്തിയിരുന്ന രണ്ടു കാറിലും ഒരു ഓട്ടോ റിക്ഷയിലും ഇടിച്ചു. ഇന്നലെ വൈകിട്ടു മൂന്നിനാണു സംഭവം.    ചെർപ്പുളശ്ശേരി ഭാഗത്തു നിന്നു വന്ന കാർ പഴയ തിയറ്ററിനു സമീപം നിർത്തിയ കാറിലാണ് ആദ്യം ഇടിച്ചത്. തുടർന്നു തൊട്ടടുത്തു നിർത്തിയിരുന്ന ഓട്ടോയിൽ ഇടിച്ചു.  തുടർന്ന് ഓട്ടോ സമീപത്തെ തുണിക്കടയുടെ മുന്നിലേക്ക് ഇടിച്ചു കയറി. വീണ്ടും മുന്നോട്ടു കുതിച്ച കാർ മുന്നിൽ നിർത്തിയിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചാണു നിന്നത്.

തൽസമയം ഇതു വഴി നടന്നു പോകുകയായിരുന്ന  ശുചീകരണത്തൊഴിലാളിയായ സ്ത്രീ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഇവർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. ഏറെ തിരക്ക് അനുഭവപ്പെടുന്ന ടൗൺ പ്രദേശത്താണു കൂട്ടിയിടി നടന്നത്. ഉച്ചസമയമായതിനാൽ അധികംപേർ റോഡിലുണ്ടായിരുന്നില്ല. ഇതു ദുരന്തമൊഴിവാക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com