ADVERTISEMENT
പാലക്കാട് ∙ ബൈക്കിൽ കടത്തിയ 1.2 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് വാളയാർ ടോൾ പ്ലാസയിൽ നിന്നാണ് തൃശൂർ കൈപ്പറമ്പ് സ്വദേശിയായ ലെമേഷിനെ (24) എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നു തൃശൂർ ജില്ലയിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു കഞ്ചാവു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ലെമേഷെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ പാലക്കാട് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എം. സജീവ്കുമാർ, പ്രിവന്റീവ് ഓഫിസർ വൈ. സെയ്ത് മുഹമ്മദ്, എ. മധു, കെ. അഭിലാഷ്, ഷീജ, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com