ADVERTISEMENT

പാലക്കാട് ∙ കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും ഇനി ഉത്സവ നാളുകൾ. മലയാള മനോരമ കർഷകശ്രീ കാർഷിക മേള ഇന്ന് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊടിയേറും. 26 വരെ ഇനി ആഘോഷത്തിന്റെ ദിനങ്ങൾ. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

കേരളത്തിലെ ഏറ്റവും മികച്ച കർഷകനു മലയാള മനോരമ നൽകുന്ന കർഷകശ്രീ 2020 പുരസ്കാരം നാളെ വൈകിട്ട് 4 ന് മേളനഗരിയിൽ വച്ചു പാലക്കാട് കന്നിമാരി കമ്പാലത്തറ താഴത്തു വീട്ടിൽ കെ. കൃഷ്ണനുണ്ണിക്കു േകരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമർപ്പിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ അധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്. സുനിൽ കുമാർ ആശംസയർപ്പിക്കും. കാർഷിക പ്രദർശനം ഇന്നു രാവിലെ 10 നു കലക്ടർ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്യും.

മേളയുടെ ഉദ്ഘാടനം െവെകിട്ട് 4നു മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള കാർഷിക സർവകലാശാല െവെസ് ചാൻസലർ േഡാ. ആർ. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും.

നാളെ രാവിലെ 10നു നടക്കുന്ന കർഷക സംഗമത്തിൽ കർഷകശ്രീ 2020 പുരസ്കാര നിർണയത്തിന്റെ അന്ത്യപാദം വരെയെത്തിയവരും കർഷകശ്രീ മുൻ ജേതാക്കളും സ്വന്തം കൃഷിരീതികളും അനുഭവങ്ങളും പങ്കു വയ്ക്കും. മേളയുടെ ഭാഗമായി കാർഷിക, മൃഗസംരക്ഷണ, മത്സ്യമേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്ന സെമിനാറുകളുണ്ടാകും.

സെമിനാറുകൾ 22 നു രാവിലെ 10നു തുടങ്ങും. നെൽക്കൃഷി മെച്ചപ്പെടുത്താനും അതിലൂടെ കർഷകർക്കു കൂടുതൽ വരുമാനം നേടാനുമുള്ള വഴികളാണ് ആദ്യ സെമിനാറിൽ ചർച്ച െചയ്യുന്നത്. ജില്ലയിൽ പുതുവിളകളുടെ കൃഷിസാധ്യത, പഴം–പച്ചക്കറിക്കൃഷിയിലെ പുതുപ്രവണതകൾ, വിപണനത്തിലെ നൂതന വഴികൾ, മൂല്യവർധന സംരംഭസാധ്യതകൾ എന്നിവയും സെമിനാർ പരമ്പരയിൽ ചർച്ച ചെയ്യപ്പെടും.

കാർഷിക വായ്പ, കാർഷിക ഇൻഷുറൻസ്, നെല്ലുസംഭരണം എന്നിവ സംബന്ധിച്ച കർഷകരുടെ സംശയങ്ങൾ ദൂരീകരിക്കാൻ മാത്രമായി ഒരു ചോദ്യോത്തരവേള 25നു രാവിലെ 10ന് ഒരുക്കിയിട്ടുണ്ട്. പാൽ, മുട്ട, ഇറച്ചി, മത്സ്യ ഉൽപാദനം, വിപണനം, മൂല്യവർധന എന്നിവയെക്കുറിച്ചുള്ള സെമിനാറുകളാണു മേളയുടെ അവസാന ദിനമായ 26നു നടക്കുക. വിജയിച്ച സംരംഭകർ, കൃഷിവിദഗ്ധർ, കൃഷിശാസ്ത്രജ്ഞർ എന്നിവരുമായി കർഷകർക്കു സംവദിക്കാനും സംശയനിവൃത്തി വരുത്താനുമുള്ള അവസരം സെമിനാറുകളിലുണ്ടാവും.

കാർഷിക, മൃഗസംരക്ഷണ, മത്സ്യമേഖലയിലെ പുതിയ സാങ്കേതികവിദ്യകളും സംവിധാനങ്ങളും അടുത്തറിയാനും വിത്തു മുതൽ യന്ത്രോപകരണങ്ങൾ വരെ പരിചയപ്പെടാനും വാങ്ങാനുമുള്ള അവസരമാണു പ്രദർശന നഗരിയിൽ കാത്തിരിക്കുന്നത്. കാർഷികോപകരണങ്ങൾ മാത്രമല്ല, വീട്ടിലേക്ക് ആവശ്യമുള്ളതെന്തും വാങ്ങാൻ വഴിയൊരുക്കുന്ന േഷാപ്പിങ് മാമാങ്കം കൂടിയാകും മേളയുടെ ഭാഗമായുള്ള പ്രദർശനം. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സംഗീതവും നൃത്തവും വിനോദ പരിപാടികളും അരങ്ങേറുന്ന കലാസന്ധ്യകൾ മേളയ്ക്കു െകാഴുപ്പേകും. 

പ്രദർശനത്തിൽ  മനോരമ ബുക്സ് സ്‌റ്റാൾ

കാർഷികമേളയോടനുബന്ധിച്ചു മനോരമ സ്‌റ്റാളിൽ ആകർഷകമായ ഡിസ്‌കൗണ്ടിൽ മനോരമ പബ്ലിക്കേഷൻസിന്റെ വിവിധ പുസ്‌തകങ്ങൾ വാങ്ങാനും മനോരമ പ്രസിദ്ധീകരണങ്ങളുടെ വാർഷിക വരിക്കാരാകാനും അവസരം. കൂടാതെ, കർഷകശ്രീ വാർഷിക വരിക്കാരാകുന്നവർക്കു 2020 ലെ കർഷകശ്രീ ഡയറിയും പച്ചക്കറി വിത്തുകളും സൗജന്യമായി ലഭിക്കും.

നീതി ലാബ് സ്പെഷൽ ഓഫർ

കാർഷികമേളയിൽ ഒരുക്കിയിരിക്കുന്ന നീതി ലാബ് സ്‌റ്റാൾ സന്ദർശിക്കുന്നവർക്കു വൃക്ക, കരൾ, തൈറോയ്ഡ്, രക്തം, മൂത്രം തുടങ്ങിയവയുടെ 1500 രൂപ ചെലവുവരുന്ന 49 ൽ അധികം പരിശോധനകൾ നടത്താവുന്ന 500 രൂപയുടെ ഗിഫ്‌റ്റ് കൂപ്പൺ സൗജന്യം. ഈ പാക്കേജ് ചെയ്യുന്നവരുടെ കൂടെ വരുന്ന ഒരാൾക്കു ബ്ലെഡ് ഷുഗർ, കംപ്ലീറ്റ് ലിപ്പിഡ് പ്രൊഫൈൽ പരിശോധനകൾ സൗജന്യം. പാക്കേജ് ബുക്ക് ചെയ്യുന്ന ആദ്യത്തെ 25 പേർക്ക് ഒരു വർഷത്തെ കർഷകശ്രീ മാസികയും 2020 ലെ കർഷകശ്രീ ഡയറിയും സൗജന്യം. വിവരങ്ങൾക്ക്: 0491–2521111

ഷംന കാസിം, വിനീത നെടുങ്ങാടി, അനൂപ് ശങ്കർ തുടങ്ങി പ്രഗത്ഭരും ജനപ്രിയരുമായ പ്രതിഭകൾ കലാപരിപാടികൾ അവതരിപ്പിക്കും. 

വിസിറ്റ് ആൻഡ് വിൻ മത്സരം

കാർഷികമേള സന്ദർശിക്കുന്നവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 250 പേർക്ക് ഒരു വർഷത്തേക്കു കർഷകശ്രീ മാസിക സൗജന്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com