ADVERTISEMENT

ഷൊർണൂർ∙ നിലമ്പൂർ റോഡ് റെയിൽപ്പാതയിൽ  രാത്രി യാത്രയ്ക്ക് അനുമതിയായതോടെ കൊച്ചുവേളി–തിരുവനന്തപുരം രാജ്യറാണി എക്സപ്രസ്, പാലക്കാട്–നിലമ്പൂർ പാസഞ്ചർ, നിലമ്പൂർ–ഷൊർണൂർ പാസഞ്ചർ എന്നീ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. രാജ്യറാണി ഇന്നു മുതലും പാസഞ്ചർ ട്രെയിനുകൾ നാളെ മുതലും പുതിയ സമയക്രമത്തിൽ സർവീസ് നടത്തും. 

ഷൊർണൂരിൽ രാവിലെ 5.30നെത്തി 6.05നു പുറപ്പെട്ടിരുന്ന രാജ്യറാണി ഇനി രാവിലെ നാലിനു ഷൊർണൂരിൽ എത്തും. 4.15നു നിലമ്പൂരിലേക്കു പുറപ്പെടും. രാത്രി യാത്രയ്ക്ക് അനുമതിയായതോടെ രാത്രിയും പകലും ഒരു പോലെ ജീവനക്കാർക്ക് ഡ്യൂട്ടി നൽകിയതോടെയാണു ട്രെയിൻ നേരത്തെ പുറപ്പെടാൻ സാഹചര്യം ഒരുങ്ങിയത്. കൊച്ചുവേളിയിൽ നിന്നെത്തുന്ന ട്രെയിൻ നിലമ്പൂർ സെക്ഷനിൽ പകൽ ഡ്യൂട്ടിക്കാർ എത്തും വരെ തൃശൂരിലും ഷൊർണൂരിലുമായി  നിർത്തിയിടുന്ന സാഹചര്യമാണ് ഒഴിവായത്.

രാജ്യറാണിയുടെ വിവിധ സ്റ്റേഷനുകളിലെ സമയക്രമം. വല്ലപ്പുഴ 4.25, ചെറുകര 4.35, അങ്ങാടിപ്പുറം 4.45, പട്ടിക്കാട് 4.55, മേലാറ്റൂർ 5.05, തുവ്വൂർ 5.10, വാണിയമ്പലം 5.20, നിലമ്പൂർ റോഡ് 5.55. അതേസമയം, ട്രെയിനിന്റെ തൃശൂർ മുതൽ കൊച്ചുവേളി വരെയുള്ള സമയക്രമത്തിൽ മാറ്റമില്ല. പാലക്കാട് –നിലമ്പൂർ പാസഞ്ചർ ട്രെയിനിന്റെ സമയക്രമം: ഷൊർണൂർ 7.05, വാടാനാംകുറുശ്ശി 7.12, വല്ലപ്പുഴ 7.17, കുലുക്കല്ലൂർ 7.22, ചെറുകര 7.30, അങ്ങാടിപ്പുറം 7.45, പട്ടിക്കാട് 7.52, മേലാറ്റൂർ 8.00, തുവ്വൂർ 8.05, തോടിയപുലം 8.10, വാണിയമ്പലം 8.20, നിലമ്പൂർ റോഡ് 8.50.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com