ADVERTISEMENT

പാലക്കാട്∙ അംഗപരിമിതർക്കും ഇരുചക്ര വാഹനമോടിക്കാൻ ബാലൻസില്ലാത്തവർക്കുമായി മുടപ്പല്ലൂർ വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത 3 വീലർ ഇലക്ട്രിക് ബൈക്ക് ശ്രദ്ധേയമാകുന്നു.‘കോൺഫെയിറ 2020’ വിദ്യാഭ്യാസോത്സവത്തിലാണു വാഹനം അവതരിപ്പിച്ചത്.250 വാട്ട് മോട്ടർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഇലക്ട്രിക് ബൈക്ക് 48 വോൾട്ട് ബാറ്ററിയുടെ സഹായത്തോടെയാണു ചാർജ് ചെയ്യുന്നത്. 

ഒറ്റത്തവണ ചാർജിൽ 70–80 കിലോമീറ്റർ മൈലേജും പരമാവധി 35–40 കി.മീ/മണിക്കൂർ വേഗതയും ഈ വാഹനത്തിനു ലഭിക്കും. മേളയുടെ ഭാഗമായി ഇന്നലെ ഫ്ലാഷ്മോബ്, കായികാഭ്യാസ പ്രകടനങ്ങൾ, ‘പുനർജനി’ നാടകം, പുസ്തകമേള, ഭക്ഷ്യമേള, വിദ്യാഭ്യാസ സെമിനാറുകൾ, കലാശിൽപശാലകൾ എന്നിവ നടന്നു. ഇന്നലെ നടന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ സിബിഎസ്‌ഇ സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ഷാജി കെ. തയ്യിൽ നിർവഹിച്ചു. 

സെന്റ് റാഫേൽ കത്തീഡ്രൽ സ്കൂൾ മാനേജർ ഫാ. ജിജോ ചാലയ്ക്കൽ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ഫാ. സനിൽ ജോസ്, ഐശ്വര്യ മനോജ്, ചിത്രകാരൻ എൻ.ജെ. ജോൺസൺ, ഫാ. റോജർ വാഴപ്പിള്ളി, ഫാ. ജോബി വാഴപ്പിള്ളി, മാധവൻ എന്നിവർ പ്രസംഗിച്ചു. മേള സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com