ADVERTISEMENT

പാലക്കാട് ∙ വേനലിനു കാഠിന്യമേറിയതോടെ ജില്ലയിൽ പലഭാഗങ്ങളിലും ശുദ്ധജല പ്രശ്നം രൂക്ഷം. അണക്കെട്ടുകൾ ഒഴികെ പുഴകൾ, കുളം, കനാൽ, കിണർ എന്നിവിടങ്ങളിൽ വെള്ളത്തിന്റെ അളവു ക്രമാതീതമായി കുറയാൻ തുടങ്ങി. ഉള്ള വെള്ളം കൃത്യമായി ഉപയോഗിച്ചും പുനരുപയോഗ സാധ്യതകൾ പ്രയോജനപ്പെടുത്തിയും ക്ഷാമം ഒരു പരിധിവരെ തടയാം.ജില്ലയുടെ ചിറ്റൂർ, അട്ടപ്പാടി അതിർത്തി മേഖലകളിലാണ് ഇക്കുറിയും ക്ഷാമം ഉണ്ടാകാൻ സാധ്യതയെന്ന് അധികൃതർ പറയുന്നു.

ഇന്നലെ, ഇന്ന്, നാളെ? ജില്ലയിൽ ദിനംപ്രതി ചൂടു കൂടിവരികയാണ്. ഇന്നലെ കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കൽപാത്തി പുഴയിൽ ശക്തമായ മഴയിൽ വെള്ളപ്പൊക്കമുണ്ടായ 2019 ഓഗസ്റ്റ് 8 ലെയും അതേസ്ഥലത്ത് ഇന്നലത്തെയും കാഴ്ച. 										ചിത്രം: മനോരമ
ഇന്നലെ, ഇന്ന്, നാളെ? ജില്ലയിൽ ദിനംപ്രതി ചൂടു കൂടിവരികയാണ്. ഇന്നലെ കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കൽപാത്തി പുഴയിൽ ശക്തമായ മഴയിൽ വെള്ളപ്പൊക്കമുണ്ടായ 2019 ഓഗസ്റ്റ് 8 ലെയും അതേസ്ഥലത്ത് ഇന്നലത്തെയും കാഴ്ച. ചിത്രം: മനോരമ

അണക്കെട്ടുകൾ

ജില്ലയിലെ മലമ്പുഴ, വാളയാർ, പോത്തുണ്ടി, ചുള്ളിയാർ, മീങ്കര, കാഞ്ഞിരപ്പുഴ, മംഗലംഡാം തുടങ്ങിയ അണക്കെട്ടുകളിൽ ഇപ്പോൾ ആവശ്യത്തിനു വെള്ളം ഉണ്ടെന്ന് അധികൃതർ പറഞ്ഞു. എങ്കിലും കൃഷിക്കും കുടിക്കാനും വെള്ളം ഉപയോഗിക്കേണ്ടതിനാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരണത്തിൽ കുറവുണ്ടാകും. ജില്ലയിലെ ഡാമുകളിൽ മുൻ വർഷത്തെ അപേക്ഷിച്ചു സംഭരണം കൂടുതലുണ്ടെങ്കിലും ഉപയോഗത്തിൽ കാര്യക്ഷമത വേണം.

പുഴകൾ

പുഴകളിൽ നീരൊഴുക്കു കുറഞ്ഞു തുടങ്ങി. ഭാരതപ്പുഴ, ഗായത്രിപ്പുഴ, കുന്തിപ്പുഴ, ചിറ്റൂർ പുഴ എന്നിവിടങ്ങളിലെല്ലാം ഒഴുക്കു കുറഞ്ഞതു വരും മാസങ്ങളിൽ ശുദ്ധജല വിതരണ പദ്ധതികളെ പ്രതികൂലമായി ബാധിക്കും. പുഴകളിൽ പല ഭാഗത്തും ചെക് ഡാമുകളിൽ വെള്ളം ശേഖരിച്ചിട്ടുണ്ട്. ഒട്ടേറെ ശുദ്ധജല പദ്ധതികളും ഈ പുഴകളെ ആശ്രയിച്ചാണ്. കിണറുകളിലും കുഴൽക്കിണറുകളിലും വെള്ളം താഴ്ന്നു തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com