ADVERTISEMENT

ചെർപ്പുളശ്ശേരി ∙ കളിക്കുന്നതിനിടെ കിണറിന്റെ ആൾമറയ്ക്കു മുകളിലെ വലയിൽ വീണ പന്തെടുക്കാൻ ശ്രമിച്ച നാലര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. മേലെ പൊട്ടച്ചിറ മലയിൽ താഴത്തേതിൽ സുബൈർ–ഷമീമ ദമ്പതികളുടെ ഇളയമകൻ മുഹമ്മദ് ഷാമിൽ ആണു മരിച്ചത്.  ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. ചെമ്മൻകുഴി തബിയാൻ പ്രീ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. 

കളിക്കുന്നതിനിടെ പന്തു പൊങ്ങി സമീപത്തെ വീട്ടുമുറ്റത്തെ കിണറിനു മുകളിൽ കെട്ടിയ പഴയ വലയിൽ കുടുങ്ങി. പന്തെടുക്കാൻ  മുഹമ്മദ് ഷാമിൽ ആൾമറയുടെ മുകളിലേക്ക് എത്തിവലിയുന്നതിനിടെ മൂന്നു മീറ്ററോളം വെള്ളവും 15 അടി താഴ്ചയുള്ള കിണറിലേക്കു വീഴുകയായിരുന്നു. നാട്ടുകാർ കുട്ടിയെ കിണറ്റിൽ നിന്നെടുത്ത് ആദ്യം വല്ലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീടു പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: മുഹമ്മദ് ഷിബിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com