ADVERTISEMENT

ഷൊർണൂർ∙ സംസ്ഥാനത്ത് ബിജെപിയെ മൂന്നാം ശക്തിയാക്കി ഭരണം പിടിക്കുക ലക്ഷ്യമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സംസ്ഥാന പ്രസിഡന്റായി നിയമിതനായ ശേഷം കോഴിക്കോട്ടേക്കുള്ള യാത്രാ മധ്യേ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു അദ്ദേഹം.  ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ല പ്രസിഡന്റ് ഇ. കൃഷ്ണദാസ്, മധ്യമേഖല ജനറൽ സെക്രട്ടറി പി. വേണുഗോപാൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി. നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. 

മുദ്രാവാക്യം വിളികളും ഹാരാർപ്പണവുമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒട്ടേറെ പ്രവർത്തകർ എത്തിയിരുന്നു. പിണറായി വിജയൻ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുണ്ടാകുമെന്നു കെ.സുരേന്ദ്രൻ പ്രവർത്തകരുടെ ആരവങ്ങൾക്കിടയിൽ പ്രഖ്യാപിച്ചു. കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് സമയമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തി പാർട്ടിയെ വിജയത്തിലെത്തിക്കാൻ നേതാക്കളും പ്രവർത്തകരും യത്നിക്കണമെന്നു സുരേന്ദ്രൻ ആവശ്യപ്പെട്ടു. നേതാക്കളായ എ.കെ. ഓമനക്കുട്ടൻ, പി.ജയൻ, ടി.ശങ്കരൻകുട്ടി, പി.വി. ജയരാജ്, പി.പരമേശ്വരൻ, വി.ബി. മുരളീധരൻ, കെ.വി. ജയൻ, സി. രുഗ്മിണി തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com