ADVERTISEMENT

ചിറ്റൂർ ∙ നിയന്ത്രണംവിട്ട കൊയ്ത്ത് യന്ത്രം വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി. മതിലും മുൻപിലെ ഷീറ്റും തകർന്നു. അണിക്കോട് തറക്കളം എ.ജെ.രാധയുടെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് 7നാണു സംഭവം. റോഡിലൂടെ പോവുകയായിരുന്ന കൊയ്ത്ത് യന്ത്രത്തിന്റെ ആക്സിൽ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. 

വീട്ടിലുണ്ടായിരുന്നവർ അപകടത്തിനു തൊട്ടു മുൻപ് സമീപത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നതിനാൽ ദുരന്തം ഒഴിവായി. വീടിനു മുൻപിലുണ്ടായിരുന്ന വൈദ്യുതി തൂണ് ഇടിച്ചുതകർത്ത ശേഷമാണ് വീടിന്റെ മതിലിലേക്ക് കയറിയത്. വീട്ടുമുറ്റത്തേക്ക് ഇറക്കിയിരുന്ന ഷീറ്റും തകർന്നു. വീടിന്റെ പ്രധാന ചുവരിനു കേടുപാടുണ്ടോ എന്നുള്ള കാര്യം രാവിലെ പരിശോധിച്ചാൽ മാത്രമേ അറിയാനാകൂ എന്ന് വീട്ടുകാർ പറഞ്ഞു. ക്രെയിൻ എത്തിച്ചാണ് കൊയ്ത്ത് യന്ത്രം അപകട സ്ഥലത്തു നിന്നു മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com