ADVERTISEMENT

ഒറ്റപ്പാലം ∙ അനങ്ങൻമലയിൽ തീപിടിത്തം. ഇന്നലെ രാവിലെ നഗരസഭയുടെയും അനങ്ങനടി പഞ്ചായത്തിന്റെയും അതിർത്തിയായ വരോട് നാലാം മൈൽ ഭാഗത്തു നിന്നു പടർന്ന തീ വൈകിട്ടു കരിങ്കുറ്റി പ്രദേശത്തേക്കു വ്യാപിച്ചു. ജനവാസ മേഖലയിൽ നിന്ന് അര കിലോമീറ്ററോളം ദൂരത്തു കൂടിയാണു തീ പടരുന്നത്. ഫയർ ഫോഴ്സിന്റെ വാഹനത്തിന് എത്തിപ്പെടാനാകാത്ത പ്രദേശത്തു നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. 

ഉണങ്ങിയ പുൽക്കാടുകളിലൂടെയാണു തീ പടരുന്നത്. മലയിലെ ഒട്ടേറെ ചെറിയ മരങ്ങളും മുളങ്കാടുകളും കത്തിനശിച്ചു. തീയിൽ നിന്നു രക്ഷപ്പെടാൻ മലയിറങ്ങുന്ന പാമ്പുകളും പന്നികളും ജനവാസ മേഖലയിലെത്തുമെന്ന ആശങ്കയും നിലനിൽക്കുന്നു. എല്ലാ വർഷവും മുടങ്ങാതെ ഉണ്ടാകാറുള്ള തീപിടിത്തത്തിൽ നശിച്ചു പോകുന്നതു മലയിലെ ജൈവസമ്പത്താണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പതിവായ കാട്ടുതീ ഇത്തവണ ഉണ്ടായിരുന്നില്ല. ഇതാദ്യമായാണ് ഇത്തവണ മലയിൽ തീ പടരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com