ADVERTISEMENT

ഷോളയൂർ∙ ലോക്ഡൗണിൽ അതിർത്തി ചെക്പോസ്റ്റുകൾ അടച്ചതിനെ തുടർന്ന് സമാന്തര പാതകളിലൂടെ സജീവമായ മദ്യക്കടത്ത് തടയാൻ ആനക്കട്ടി തൂവയിൽ പൊലീസ് ട്രഞ്ച് കീറി വഴിയടച്ചു. തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചിട്ടുണ്ടെങ്കിലും അനധികൃത വിൽപന സജീവമാണ്. ഇവിടെ നിന്നും വാങ്ങുന്ന മദ്യമാണ് കാൽനടയായും ഇരുചക്ര വാഹനങ്ങളിലും  ഊടുവഴികളിലൂടെ അട്ടപ്പാടിയിലെത്തുന്നത്. 

ഇത് കൂടാതെ തമിഴ്നാട്ടിൽ നിന്നും ഒട്ടേറെ പേർ സഞ്ചാര തടസ്സങ്ങൾ അവഗണിച്ച് ആനക്കട്ടിയിലും പരിസരത്തും ദിവസവും ഇതുവഴി വന്നുപോകുന്നുണ്ട്. രോഗവ്യാപനത്തിന് ഇതെല്ലാം കാരണമാകുമെന്ന് മനസ്സിലാക്കിയ പ്രദേശവാസികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ഷോളയൂർ പൊലീസ് വഴി തടസ്സപ്പെടുത്തിയത്. കുലുക്കൂരിൽ നിന്നും തൂവ ഊരിലേക്കുള്ള റോഡ് സംസ്ഥാന അതിർത്തിയിൽ കൊടുങ്കരപള്ളം പുഴക്കരയിലാണ് അവസാനിക്കുന്നത്. പുഴയിറങ്ങി കടന്നാൽ തമിഴ്നാട്ടിലെ തൂവ ഊരായി. ഇവിടെയും പുഴക്കര മുതൽ റോഡുണ്ട്. നേരത്തെ കേരള അതിർത്തിയിൽ പുഴയിലേക്കിറങ്ങുന്ന വഴി പൊലീസ് തടസ്സപ്പെടുത്തിയിരുന്നെങ്കിലും വിഫലമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com