ADVERTISEMENT

വാളയാർ ∙ ഇതര സംസ്ഥാനങ്ങളിലെ റെഡ് സോൺ മേഖലകളിൽ കുടുങ്ങി വാളയാർ അതിർത്തി വഴിയെത്തുന്നവരെ വേഗത്തിലും സുരക്ഷയോടെയും കടത്തിവിടാൻ കൗണ്ടറുകളിൽ പ്രത്യേക സംവിധാനം. ഇവർക്കായി പ്രത്യേക കൗണ്ടർ തുടങ്ങില്ല. പകരം ഇവരെത്തുമ്പോൾ ഒഴിവുള്ള കൗണ്ടറുകളെ എമർജൻസി കൗണ്ടറുകളാക്കി റെഡ് സോണിൽ നിന്നുള്ളവരെ മാത്രം ഇതിലേക്കു കടത്തിവിടും. തിരക്ക് നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ പുതുതായി ആരംഭിച്ച 8 കൗണ്ടറുകളാകും ഇതിനായി മാറ്റിവയ്ക്കുക.

മറ്റു യാത്രക്കാർ‍ക്കൊപ്പം റെഡ് സോൺ മേഖലയിൽ നിന്നെത്തുന്നവരും ഒരുമിച്ച് ഒരേ കൗണ്ടറിൽ പരിശോധനയ്ക്കു കയറുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ റെഡ് സോൺ മേഖലയിൽ നിന്നുള്ളവർ രോഗലക്ഷണങ്ങളോടെ പരിശോധനാ കൗണ്ടറുകളിലേക്കു പ്രവേശിച്ചതു ചെക്പോസ്റ്റ് പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ കൗണ്ടറുകൾ താൽക്കാലികമായി അടച്ചിട്ട് അണുവിമുക്തമാക്കിയാണു പരിശോധന പുനരാരംഭിച്ചത്.

‌ഇന്നലെ എത്തിയത് 1749 പേർ

ഇന്നലെ രാവിലെ 6 മുതൽ രാത്രി 8 വരെ 619 വാഹനങ്ങളിലായി 1749 പേർ വാളയാർ വഴി മടങ്ങിയെത്തി. ഇവരിൽ 227 പേർ റെഡ് സോൺ മേഖലയിൽ നിന്നുള്ളവരാണ്. 7 വാഹനങ്ങളിലായി 33 പേർ ഇതര സംസ്ഥാനങ്ങളിലേക്കു മടങ്ങി

1000 രൂപ സഹായം: 26 മുതൽ

പാലക്കാട് ∙ കോവിഡ് പാക്കേജിന്റെ ഭാഗമായി ഇതുവരെ ക്ഷേമപെൻഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കു നൽകുന്ന 1000 രൂപയുടെ വിതരണം 26 മുതൽ ആരംഭിക്കുമെന്നു സഹകരണവകുപ്പ്. നേരത്തേ നിശ്ചയിച്ച തീയതി മാറ്റിയ ശേഷം ഇന്നലെ മുതൽ ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്.

നേരത്തേ തയാറാക്കിയ ലിസ്റ്റിൽ പരാതികൾ ഉള്ളതിനാൽ റേഷൻ കടകളിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.ജില്ലയിൽ 140840 ഗുണഭോക്താക്കളാണു സഹകരണ വകുപ്പിന്റെ പട്ടികയിൽ ഉള്ളത്.  സഹകരണ സംഘങ്ങൾ വഴിയാണു തുക വിതരണം ചെയ്യുക. 26 ന് ആരംഭിച്ച് 6നകം വിതരണം പൂർത്തിയാക്കുമെന്നു സഹകരണ ജോയിന്റ് റജിസ്ട്രാർ (ജനറൽ) അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com