ADVERTISEMENT

ഒറ്റപ്പാലം∙ അമ്പലപ്പാറയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ 14 ദിവസത്തെ ക്വാറന്റീൻ കാലാവധി പൂർത്തിയായ 3 പേർക്കു വീണ്ടും ക്വാറന്റീൻ നിർദേശിച്ചതായി ആക്ഷേപം. ഇവർക്കൊപ്പം ആംബുലൻസിൽ സ്രവ സാംപിൾ പരിശോധനയ്ക്കു കൊണ്ടുപോയ 2 പേർക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

നിരീക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന 6 പേരെ കഴിഞ്ഞ 26ന് ആണ് 2 ആംബുലൻസുകളിലായി കൊണ്ടുപോയത്. ഒരു ആംബുലൻസിൽ മൂന്നു പേരെ വീതം ഇരുത്തിയായിരുന്നു യാത്ര.

 ഇതിൽ ഓരോ ആംബുലൻസിലെയും ഓരോരുത്തർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ കൂടെ യാത്ര ചെയ്ത 3 പേർ വീണ്ടും ക്വാറന്റീനിലാകുകയായിരുന്നെന്നു നിരീക്ഷണത്തിൽ കഴിയുന്നവർ പറയുന്നു. നിശ്ചിത ക്വാറന്റീൻ കാലാവധിയും ഏതാനും ദിവസങ്ങളും പൂർത്തിയായ ഒരാളെ ഫലം വരുന്നതിന്റെ തലേന്നു വിട്ടയച്ചിരുന്നതായും ഇവർ പറഞ്ഞു.

അതേസമയം, തീവ്രബാധിത മേഖലകളിൽ നിന്നെത്തിയവരായതിനാലാണു നിരീക്ഷണ കാലാവധി ദീർഘിപ്പിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. അടുത്തയാഴ്ച ഒരു തവണ കൂടി പരിശോധനയ്ക്കു വിധേയരാക്കിയ ശേഷം വീടുകളിലേക്കു വിടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com