ADVERTISEMENT

കടമ്പഴിപ്പുറം ∙ ജില്ലയിൽ കോവിഡ് ബാധിതർ കൂടുതലുള്ള കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം പഞ്ചായത്തുകളിൽ നിയന്ത്രണം കടുപ്പിച്ച് പൊലീസ്. ഇന്നലെ കടമ്പഴിപ്പുറത്തു നിന്നു മണ്ണമ്പറ്റ വഴി ശ്രീകൃഷ്ണപുരം എസ്ബിടി ജംക്‌ഷനിൽ എത്തുന്ന റോഡ് പൂർണമായി അടച്ചു. ഇരു പഞ്ചായത്തുകളിലെയും മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ ആക്കിയിട്ടുണ്ട്. 

രാവിലെ 11 മുതൽ വൈകിട്ട് 5 വരെ അവശ്യ സാധനങ്ങളുടെ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി ഉണ്ട്.അതേസമയം സമയക്രമം തെറ്റിച്ചു രാവിലെ കട തുറന്നതിനു കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം മേഖലയിലെ സൂപ്പർമാർക്കറ്റ് ഉടമകൾക്കെതിരെ കേസ് എടുത്തതായി സിഐ ബിനീഷ് പറഞ്ഞു. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം സ്ഥലം സന്ദർശിച്ചിരുന്നു. കടമ്പഴിപ്പുറത്തു മാത്രം ഇതര സംസ്ഥാനങ്ങളിൽ നിന്ന് 270 പേർ എത്തിയതായാണു കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com