ADVERTISEMENT

പാലക്കാട് ∙ വേനൽമഴയും ഈർപ്പവും കുറഞ്ഞു, ഒടുവിൽ കാലവർഷക്കാറ്റിനെ നിസർഗ വലിച്ചതേ‍ാടെ പാലക്കാട്ട് എത്തും മുൻപ് ഇടവപ്പാതിയും വഴിമാറി.ചില ജില്ലകളിൽ 440% വരെ അധിക മഴ ലഭിച്ചപ്പേ‍ാൾ പാലക്കാട് മഴ 33% കുറഞ്ഞു. കലാവസ്ഥാ ഗവേഷണകേന്ദ്രത്തിന്റെ കണക്കിൽ പാലക്കാട് ഇതുവരെ കിട്ടിയ മഴ 14.8 മില്ലിമീറ്റർ മാത്രം. വേനലിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും കാറ്റ് ഗതിമാറിയത് ജില്ലയെ ബാധിച്ചു. 

വടക്കും തെക്കും ജില്ലകളിൽ കഴിഞ്ഞയാഴ്ച തുടർച്ചയായി മഴ ലഭിച്ചു. എന്നാൽ ജില്ലയിൽ, പ്രത്യേകിച്ച് പാലക്കാട് താലൂക്കിൽ മഴപെയ്തില്ല. 3 ദിവസമായി മറ്റുജില്ലകളിൽ സമാന്യം ശക്തമായ മഴയാണു ലഭിക്കുന്നത്. അറബിക്കടലിൽ രൂപംകെ‍ാണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായതേ‍ാടെയാണു പലക്കാട് മേഖലയിലേക്കു മഴയെത്തിക്കേണ്ട കിഴക്കു പടിഞ്ഞാറൻ കാറ്റിനെ വലിച്ചെടുത്തത്. മുംബൈയിൽ ആഞ്ഞടിക്കുന്ന ചുഴലി അടുത്തദിവസം കിഴക്കുഭാഗത്തേക്കു നീങ്ങുമെന്നാണു നിഗമനം.

തുടർന്ന് അടുത്തയാഴ്ചയേ‍ാടെ നല്ല മഴയുമായി കാലവർഷം ജില്ലയിലും എത്തുമെന്നാണു കാലാവസ്ഥ ഗവേഷകരുടെ ഇപ്പേ‍ാഴത്തെ നിരീക്ഷണം. കാലവർഷക്കാറ്റിന്റെ ദിശ വടക്കേ‍ാട്ടേക്കു മാറിയതാണു താരതമ്യേന സംസ്ഥാനത്തിന്റെ കിഴക്കുഭാഗത്തുള്ള പാലക്കാട്ട് മഴ ഇത്രയും കുറയാൻ കാരണമെന്നു കെ‍ാച്ചി സർവകലാശാല റെഡാർഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ എം.ജി.മനേ‍ാജ് പറഞ്ഞു. 

ഈ സീസണിൽ കൂടുതൽ മഴ ലഭിച്ചത് കേ‍ാഴിക്കേ‍ാടാണ്– 256 മില്ലിമീറ്റർ. സാധാരണ ലഭിക്കേണ്ടതിനെക്കാൾ 440% അധികം മഴ ഇവിടെലഭിക്കാൻ കാരണം നിസർഗയുടെ സ്വാധീനമാണ്. തിരുവനന്തപുരം– 156.8 മില്ലിമീറ്റർ, കാസർകേ‍ാട്– 110.1, മലപ്പുറം–55.4, ആലപ്പുഴ–85.1, തൃശൂർ– 47.1, എറണാകുളം– 52.1, കേ‍ാട്ടയം 17.1, ഇടുക്കി–32.8, കെ‍ാല്ലം– 40.2, പത്തനംതിട്ട–111.7, വയനാട് 38.1, കണ്ണൂർ 17.1 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com