ADVERTISEMENT

പാലക്കാട് ∙ കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിജിന്റെ ഷട്ടറുകൾ ജലസംഭരണിയിൽ നിലവിലുള്ള നിരപ്പനുസരിച്ചു നാളെ മുതൽ ഘട്ടം ഘട്ടമായി ഉയർത്തും. ഭാരതപ്പുഴയുടെ കരയിൽ വെള്ളമുയരാനും ഒഴുക്ക് വർധിക്കാനും സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.തൃത്താല, പട്ടിത്തറ, ആനക്കര, പരതൂർ, കുറ്റിപ്പുറം, തവനൂർ, തിരുനാവായ, തുപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തു നിവാസികളും പട്ടാമ്പി, പൊന്നാനി നഗരസഭക്കാരും ജാഗ്രത പുലർത്തണം. 

കഴിഞ്ഞ മഴക്കാലത്തു ഭാരതപ്പുഴയിൽ വെള്ളം പൊങ്ങിയപ്പോൾ വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിജിന്റെ ഷട്ടറുകൾ തുറക്കാൻ കഴിയാത്തതോടെ പട്ടാമ്പി, തൃത്താല മേഖലകളിൽ ഭാരതപ്പുഴയുടെ ‌ഇരുകരകളിലെയും വീടുകളും കടകളും കൃഷിയിടങ്ങളും വെള്ളത്തിലായിരുന്നു. ഇത്തവണ ഈ സാഹചര്യം ഒഴിവാക്കാനാണു മുൻകൂർ നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com