ADVERTISEMENT

മുതലമട ∙ആനക്കൂട്ടങ്ങളും പുള്ളിമാനുകളും കാട്ടി(കാട്ടുപശു)യുമെല്ലാമായി പറമ്പിക്കുളം കാടുകളിൽ വന്യജീവികൾക്കു ഉത്സവാന്തരീക്ഷമാണ്. അവരുടെ ലോകത്തു വിഹാരത്തിനു പ്രതിബന്ധമായി സഞ്ചാരികളോ സഫാരി വാഹനങ്ങളോ ഇല്ല. ഏതു സമയത്തും എവിടെയും വിഹരിക്കാം.

കോവിഡ് പ്രതിരോധത്തിനായി സഞ്ചാരികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണു പറമ്പിക്കുളം കടുവ സങ്കേതത്തിൽ വന്യജീവികളുടെ  വിഹാരത്തിനു വഴിയൊരുങ്ങിയത്. കന്നിമാര തേക്കും അണക്കെട്ടുകളും വന്യജീവികളുമായി കാട് കാണാനെത്തുന്നവരെ നിരാശരാക്കി മടക്കാത്ത പറമ്പിക്കുളത്തു വന്യജീവികളുടെ സാന്നിധ്യം ഏറെയും ഉൾക്കാടുകളിലായിരുന്നു.

എന്നാൽ ആഭ്യന്തര, രാജ്യാന്തര സഞ്ചാരികൾ പൂർണമായും ഇല്ലാതായതോടെ റോഡരികിലും വയലുകളിലും പകൽ സമയത്തും ആനക്കൂട്ടം ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം സജീവമാണ്.സഞ്ചാരികളുമായുള്ള സഫാരി വാഹനങ്ങളിലുള്ള യാത്രയും മൃഗങ്ങൾ കാട്ടിനകത്തേക്കു പിന്മാറുന്നതിനു കാരണമായിരുന്നു.എന്നാൽ സഞ്ചാരികൾ ഇല്ലാതായതോടെ സഫാരിയും ഇല്ലാതായി. ഇതാണു മൃഗങ്ങൾ റോഡരികുകളിലേക്കു വരാൻ കാരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com