ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ 5 വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ രോഗികളുടെ എണ്ണത്തിൽ കൂടിയ രണ്ടാമത്തെ കണക്കാണിത്. ഇന്നലെ രോഗം സ്ഥീരികരിച്ചതിൽ യുഎയിയിൽനിന്നു വന്നവരാണ് കൂടുതൽ.  സമ്പർക്കത്തിലൂടെ ആർക്കും രോഗം ബാധിച്ചിട്ടില്ല. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 285 ആയി. പാലക്കാട് ജില്ലക്കാരായ 4 പേർ മലപ്പുറത്തും 2 പേർ ഇടുക്കിയിലും 3 പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജിലും ചികിത്സയിലുണ്ട്. ഇന്നലെ 7 പേർ രോഗമുക്തി നേടി. 

രോഗ ബാധിതർ

യുഎഇ- 22

മണ്ണാർക്കാട് സ്വദേശി (23 പുരുഷൻ), പല്ലശ്ശന സ്വദേശികളായ അമ്മയും (31) മകളും (5), കാമ്പ്രത്തുചള്ള സ്വദേശി (27 പുരുഷൻ), കൊടുവായൂർ സ്വദേശി (45 പുരുഷൻ), വല്ലപ്പുഴ സ്വദേശികളായ 7 പേർ (26,39,56,27,30,23 പുരുഷന്മാർ, 21 സ്ത്രീ), വടകരപ്പതി കോഴിപ്പാറ സ്വദേശി (32 പുരുഷൻ), നെല്ലായ സ്വദേശി (40,25 പുരുഷൻ), മീനാക്ഷിപുരം സ്വദേശികളായ 3 പേർ (29 സ്ത്രീ, 34,60 പുരുഷൻ), ദുബായിൽനിന്നു വന്ന ചിറ്റൂർ സ്വദേശി (52 പുരുഷൻ), ഷാർജയിൽനിന്നു വന്ന വല്ലപ്പുഴ സ്വദേശി (21 പുരുഷൻ), ഷാർജയിൽനിന്നു വന്ന വണ്ടിത്താവളം സ്വദേശി (26 സ്ത്രീ), ഷാർജയിൽനിന്നു വന്ന പല്ലശ്ശന സ്വദേശി (31 പുരുഷൻ)

സൗദി– 4

നെല്ലായ സ്വദേശി (37 പുരുഷൻ), കാഞ്ഞിരപ്പുഴ സ്വദേശി (40 പുരുഷൻ), കുളപ്പുള്ളി സ്വദേശി (29 പുരുഷൻ), പുതുനഗരം സ്വദേശി (24 സ്ത്രീ)

കുവൈത്ത്- 1

ചിറ്റൂർ സ്വദേശി (31 പുരുഷൻ)

ഒമാൻ- 3

ചിറ്റൂർ സ്വദേശി (27 പുരുഷൻ), പുത്തൂർ സ്വദേശി (49 പുരുഷൻ), നെല്ലായ സ്വദേശി (57 പുരുഷൻ)

ഖത്തർ- 3

വടവന്നൂർ സ്വദേശി (29 പുരുഷൻ), മുതലമട സ്വദേശി (37 പുരുഷൻ), കൊല്ലങ്കോട് സ്വദേശി (24 പുരുഷൻ)

യുകെ- 1

നെല്ലായ സ്വദേശി (30 പുരുഷൻ)

തമിഴ്നാട്- 7

ഷൊർണൂർ കവളപ്പാറ സ്വദേശി (53 പുരുഷൻ), എലവഞ്ചേരി സ്വദേശിയായ ഗർഭിണി (23), കൊടുവായൂർ സ്വദേശി (37 പുരുഷൻ), വേലന്താവളം സ്വദേശി (50 പുരുഷൻ), കുത്തന്നൂർ സ്വദേശികളായ 2 പേർ (27,23 പുരുഷൻ), മധുരയിൽനിന്നു വന്ന കുമരനല്ലൂർ സ്വദേശി (40 പുരുഷൻ).

കർണാടക- 5

ചിറ്റൂർ സ്വദേശി (27 പുരുഷൻ), തൃക്കടീരി സ്വദേശി (54 പുരുഷൻ), നാഗലശ്ശേരി സ്വദേശി (32 പുരുഷൻ), തത്തമംഗലം സ്വദേശി (35 പുരുഷൻ), ബെംഗളൂരുവിൽനിന്നു വന്ന കൊല്ലങ്കോട് സ്വദേശി (25 പുരുഷൻ)

ഡൽഹി- 1

ശ്രീകൃഷ്ണപുരം സ്വദേശി (51 സ്ത്രീ)

ജമ്മു കശ്മീർ- 1

തത്തമംഗലം (41 പുരുഷൻ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com