ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ സമ്പർക്കം വഴി ഒരാൾക്കുൾപ്പെടെ 26 പേർക്ക് കോവിഡ്. കോട്ടോപ്പാടം സ്വദേശിക്കാണ് (53) സമ്പർക്കം വഴി രോഗബാധ. മണ്ണുത്തി കാർഷിക സർവകലാശാലയിൽ ജോലി ചെയ്തിരുന്ന, കോവിഡ് സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയി‍ൽ ഉൾപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. ഇതിനു പുറമേ യുഎഇ 18, സൗദി അറേബ്യ 3, ഒമാൻ, കുവൈത്ത് ഒന്നു വീതം, കർണാടകയിൽ നിന്നെത്തിയ 2 പേ‍ർക്കുമാണ് രോഗം.

രോഗബാധിതർ = യുഎഇയിൽ നിന്നെത്തിയവർ –18

∙ കുമരംപുത്തൂർ സ്വദേശികളായ 2 പേർ (44, 27) ∙ ഓങ്ങല്ലൂർ സ്വദേശികളായ ഗർഭിണി (31) അടക്കം 7 പേർ (25,31 33, 37, 29, 22), ∙ കൊപ്പം സ്വദേശിനി (36) ∙ നെല്ലായ (51) ∙ തെങ്കര (27) ∙ കോട്ടോപ്പാടം (22) ∙ കാഞ്ഞിരപ്പുഴ (46) ∙ കാരാകുറുശ്ശി (30) ∙ വിളയൂർ (42) ∙ ചാലിശ്ശേരി (28) ∙ പട്ടഞ്ചേരി (27) സ്വദേശികൾ.

സൗദി അറേബ്യ–3 ∙ പുതുശ്ശേരി സ്വദേശി (39) ∙ ഓങ്ങല്ലൂർ സ്വദേശിയായ ഗർഭിണി (24) ∙ അലനല്ലൂർ സ്വദേശി (51)

ഒമാൻ–1 ∙ കുമരംപുത്തൂർ സ്വദേശി (46)

കുവൈത്ത് –1 ∙ തിരുവേഗപ്പുറ സ്വദേശി (42).

കർണാടക 2 ∙ കാരാകുറുശ്ശി സ്വദേശി (49) ∙ ഒറ്റപ്പാലം കണ്ണിയമ്പുറം സ്വദേശി (23).

∙ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 905 പേർക്ക്

∙രോഗമുക്തർ 601 പേർ

∙ചികിത്സയിൽ 299 പേർ

∙ലഭിക്കാനുള്ള സാംപിളുകളുടെ ഫലം 3,559

∙ഇതുവരെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയവർ 72,697 പേ‍ർ

∙വീട്ടില്‍ നിരീക്ഷണത്തിലുള്ളവർ 11,684 പേർ

 അതിഥിത്തൊഴിലാളികളുടെ  ഫലം നെഗറ്റീവ്

∙ ജാർഖണ്ഡിൽ നിന്നെത്തി എലപ്പുള്ളി ക്യാംപിൽ കഴിയവേ ജൂലൈ 9നു രോഗം സ്ഥിരീകരിച്ച 11 അതിഥി തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 14 പേരിൽ 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. 7 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

∙ ബംഗാളിൽ നിന്നെത്തി പെരുമാട്ടി ക്യാംപിൽ ഉള്ള അതിഥി തൊഴിലാളികളുടെയും സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെയും ഉൾപ്പെടെ 35 പരിശോധനാ ഫലങ്ങൾ നെഗറ്റീവ്. 8 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഈ ക്യാംപിൽ ഉള്ള 17 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

∙ ഒഡീഷയി‍ൽ നിന്നെത്തിയ 13 അതിഥി തൊഴിലാളികളിൽ 10 പേരുടെ ഫലവും നെഗറ്റീവ് ആണ്. 3 പേർക്ക് ജൂലൈ 9നു രോഗം സ്ഥിരീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com