ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ഉറവിടം അറിയാത്തതും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതുമായ 4 വീതം കേസുകൾ ഉൾപ്പെടെ 58 പേ‍ർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരു കണ്ണൂർ സ്വദേശിയും ഉണ്ട്. സൗദി അറേബ്യ 4, ഖത്തർ 3, യുഎഇ ഒന്ന്, തമിഴ്നാട് 11, ആന്ധ്രപ്രദേശ്, ന്യൂഡൽഹി, ഒഡീഷ ഒന്നു വീതം, കർണാടക 2 എന്നിങ്ങനെയാണു കോവിഡ് സ്ഥിരീകരിച്ചത്.ആന്റിജൻ ടെസ്റ്റ് വഴി 25 പേർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയവരിൽ ജില്ലാ ആശുപത്രിയിലെ 2 നഴ്സുമാരുണ്ട്. രോഗിയെ പരിചരിച്ചതു വഴിയാണ് ഇവർക്കു രോഗം പടർന്നത്. ജില്ലയിൽ ഇന്നലെ 64 പേർ രോഗമുക്തി നേടി.

കോവിഡ് പോസിറ്റീവ്

സൗദി അറേബ്യയിൽ നിന്നെത്തിയവർ 4
∙ 2 മങ്കര സ്വദേശികൾ (35,44)
∙ പിരായിരി സ്വദേശി (37)
∙ കിഴക്കഞ്ചേരി സ്വദേശി (40).

ഖത്തർ 3
∙ മങ്കര സ്വദേശിയായ വനിത (45)
∙ പിരായിരി സ്വദേശികളായ 2 പേർ (56, 33)

യുഎഇ 1
∙ മങ്കര സ്വദേശി (49)

തമിഴ്നാട് 11
∙ ചിറ്റൂർ സ്വദേശി (41)
∙ 2 പെരുമാട്ടി സ്വദേശികൾ (31 പുരുഷൻ, 46 സ്ത്രീ)
∙ മങ്കര സ്വദേശി (39)
∙ പട്ടഞ്ചേരി സ്വദേശി (34)
∙കഞ്ചിക്കോട് സ്വദേശികളായ അമ്മയും (59) മകളും (15). ഇതിൽ അമ്മ തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു
∙ വണ്ടിത്താവളം സ്വദേശി (34)
∙ മുതലമട സ്വദേശി (29)
∙ വടക്കഞ്ചേരിയിൽ ജോലിക്കെത്തിയ 2 അതിഥിത്തൊഴിലാളികൾ (36,35)

ആന്ധ്രപ്രദേശ് 1
∙ വിശാഖപട്ടണത്തു നിന്നെത്തിയ പറളി സ്വദേശി (25). ഇദ്ദേഹത്തിന് ആന്റിജൻ ടെസ്റ്റ് വഴിയാണ് രോഗം കണ്ടെത്തിയത്.

കർണാടക 2
∙ പട്ടഞ്ചേരി സ്വദേശി (29)
∙ കണ്ണാടി സ്വദേശി (22).

ന്യൂഡൽഹി–1
∙ പട്ടഞ്ചേരി സ്വദേശിയായ 8 വയസ്സുള്ള ആൺകുട്ടി

ഒ‍‍ഡീഷ–1
∙ നെന്മാറയിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളി (19) ഉറവിടം അറിയാത്ത രോഗബാധ 4 കുമരംപുത്തൂർ സ്വദേശികളായ 3 പേർ (32, 52, 53)
∙ അമ്പലപ്പാറ സ്വദേശി (41). ഇദ്ദേഹത്തിന് ആന്റിജൻ ടെസ്റ്റ് വഴിയാണ് രോഗബാധ സ്ഥിരീകരിച്ചത്. പട്ടാമ്പി കേന്ദ്രീകരിച്ചുള്ള ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ആയത് 25
∙ മുതുതല സ്വദേശികളായ 4 കുട്ടികൾ ഉൾപ്പെടെ 11 പേർ
∙ പട്ടാമ്പി സ്വദേശികളായ 6 പേർ. ഇതിൽ 3 പേർ കുട്ടികളാണ്
∙ നാഗലശ്ശേരി സ്വദേശികളായ 2 പേർ
∙ 2 ഓങ്ങല്ലൂർ സ്വദേശികൾ
∙ ചളവറ, തൃക്കടീരി, പട്ടിത്തറ, പരുതൂർ സ്വദേശികളായ ഒരോരുത്തർ.

സമ്പർക്കം 4
∙ പുതുപ്പരിയാരം സ്വദേശി (33)
∙ കാവിൽപ്പാട് സ്വദേശി (27). ഇരുവരും നേരത്തെ രോഗം സ്ഥിരീകരിച്ച പല്ലശ്ശന സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരാണ്
∙ പട്ടഞ്ചേരി സ്വദേശി (63). ഇദ്ദേഹം പ്രദേശത്തു രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ള വ്യക്തിയാണ്
∙ അമ്പലപ്പാറ സ്വദേശി (32). എറണാകുളത്ത് ചുമട്ടുതൊഴിലാളിയായ ഇദ്ദേഹത്തിന്റെ ജോലി സ്ഥലത്ത് ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് മുക്തരുടെ എണ്ണം ആയിരം കടന്നു

പാലക്കാട് ∙ ജില്ലയ്ക്ക് ആശ്വാസമായി കോവിഡ് മുക്തരുടെ എണ്ണം ആയിരം കടന്നു. ജില്ലയിൽ രോഗം സ്ഥിരീകരിച്ച 1,347 പേരിൽ 1,014 പേർ രോഗമുക്തി നേടി. സംസ്ഥാനത്തു രോഗമുക്തിയിലും പാലക്കാടാണു മുന്നിൽ. അതേ സമയം രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക പരത്തുന്നു. നിലവിൽ ജില്ലയിൽ ഒരു കോവിഡ് ക്ലസ്റ്റർ ആണ് ഉള്ളതെങ്കിലും ഇതിന്റെ ഉപ ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. കൊടുവായൂരിൽ ഒരു കുടുംബത്തിലെ 11 പേർക്കു കോവിഡ് പോസിറ്റീവ് ആയതു മറ്റൊരു ക്ലസ്റ്റർ സൂചനയാണോ എന്നും ആരോaഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊടുവായൂരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ഒരു വീട്ടമ്മയ്ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവരുടെ സമ്പർക്കപ്പട്ടിക തയാറാക്കി നടത്തിയ പരിശോധനയിലാണു 11 കുടുംബാംഗങ്ങൾക്കു രോഗം കണ്ടെത്തിയത്. രോഗം കൂടുതൽ പേരിലേക്കു പകർന്നിട്ടുണ്ടോ എന്നു പരിശോധിക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. അതേ സമയം 23നു രോഗം സ്ഥിരീകരിച്ചിട്ടും ഇത് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്താൻ വൈകുന്നു.

  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 1347 പേർക്ക്
  • 1014 പേർ രോഗമുക്തി നേടി
  • 322 പേർ ചികിത്സയിൽ
  • 2016 സാംപിൾ പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്
  • 10,503 പേർ വീട്ടു നിരീക്ഷണത്തിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com