ADVERTISEMENT
വണ്ടിത്താവളം ∙ ഏഴു കുഞ്ഞുങ്ങളുമായി എരണ്ട എത്തിയതു നാട്ടുകാർക്കു കൗതുകക്കാഴ്ചയായി. അയ്യപ്പൻകാവ് മനോജിന്റെ വീട്ടുമുറ്റത്താണ് ഏഴു കുഞ്ഞുങ്ങളുമായി എരണ്ടപ്പക്ഷിയെത്തിയത്. കറുപ്പിൽ വെള്ളയാണു നിറം. എരണ്ടകളെ കൂട്ടിലാക്കി മനോജ് വനപാലകരെ അറിയിച്ചു. വനപാലകരെത്തി എരണ്ടകളെ ഏറ്റെടുത്തു. വെള്ളത്തിലും കരയിലുമായി കാണുന്ന ഈ പക്ഷിയെ സാധാരണ കുട്ടനാടൻ പാടശേഖരങ്ങളിലും ഉൾനാടൻ ജലാശയങ്ങളിലുമാണ് കൂടുതൽ കാണാറുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com