ADVERTISEMENT

കോങ്ങാട് ∙ ആനപ്രേമികൾ എന്ന വാക്കിൽ ഒതുക്കേണ്ടവരല്ല ഇവർ. ചരിഞ്ഞ കോങ്ങാട് കുട്ടിശങ്കരൻ എന്ന ഗജവീരൻ ഈ യുവ സംഘത്തിനു ജീവന്റെ ജീവൻ ആയിരുന്നു.സംഘത്തിലെ ചക്കിങ്ങൽ നിഖിലിനു വിദേശത്താണു ജോലി. 7 മാസമായി നാട്ടിലുണ്ട്. കുട്ടിശങ്കരന്റെ വിയോഗം വരെ കൂടെത്തന്നെയായിരുന്നു. രാവിലെ 6ന് വന്നാൽ രാത്രി വൈകും വരെ ആനയെ പരിപാലിച്ച് ഒപ്പമുണ്ടായിരുന്നു.മദപ്പാടിൽ പോലും നിഖിൽ ആനയ്ക്കു ഭക്ഷണം നൽകാറുണ്ട്.

ഈ സമയത്ത് ആന ആരെയും അടുപ്പിക്കുന്ന പതിവില്ല. പക്ഷേ, ഇവരോട് എല്ലാം സമയവും സ്നേഹത്തോടെയായിരുന്നു ആനയുടെ ഇടപെടൽ. ശങ്കരാ.. എന്ന നീട്ടി വിളിയിൽ മറുപടിയായി സ്നേഹപ്രകടനം ഉറപ്പാണ്.ആനയുടെ മരണാനന്തര ക്രിയകൾ ചെയ്യാനുള്ള തയാറെടുപ്പിലാണു നിഖിലും സംഘവും. ഇതിനായി ചിതാഭസ്മം ആചാരങ്ങളോടെ സൂക്ഷിച്ചിട്ടുണ്ട്. 

ആന ചെരിഞ്ഞതിന്റെ 14–ാം ദിവസമായ 8ന് തിരുനാവായയിൽ നിമജ്ജനം ചെയ്യും. ക്രിയകൾക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.യദു, അജിത്, അശ്വിൻ, മഠത്തിൽ ഹരി, പെരിങ്ങോട് കൃഷ്ണനുണ്ണി, കൃഷ്ണദാസ് തുടങ്ങിയവരും ആനപ്രേമികളുടെ സംഘത്തിലുണ്ട്.രോഗമുക്തനായി വീണ്ടുമെത്തുമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ച് കഴിഞ്ഞ മാസം 26 നാണ് കുട്ടിശങ്കരൻ വിടപറഞ്ഞത്. ആനയ്ക്ക് 58 വയസ്സായിരുന്നു.

∙ ചിതാഭസ്മം 8ന് നിമജ്ജനം ചെയ്യും; ചടങ്ങുകൾ അവശനിലയിലായിരുന്ന കുട്ടിശങ്കരനെ പരിചരിച്ച യുവാക്കളുടെ നേതൃത്വത്തിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com