ADVERTISEMENT

പാലക്കയം ∙ മുണ്ടൂർ പൂനംകാട് വനത്തിൽനിന്ന് പുള്ളിമാനുകളെ വേട്ടയാടി കൊന്ന സംഭവത്തിൽ നാലുപേർ പിടിയിൽ. കരിമ്പ മൂന്നേക്കർ സ്വദേശികളായ മാട്ടുമ്മൽ എം.എസ്. രാമദാസ് (38), പാണത്തൊടി എ. ഫൈസൽ(32), മുണ്ടൂർ നെച്ചുള്ളി സ്വദേശികളായ അപ്പക്കാട് കെ.കെ. രാജേഷ്, എരുമേനി രാഹുൽ എന്നിവരാണ് പിടിയിലായത്.

വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന മുന്നേക്കർ സ്വദേശികളുടെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് പാചകം ചെയ്തതും അല്ലാത്തതുമായ ഇറച്ചിയും തിരയോടു കൂടിയ നാടൻ തോക്കും പിടികൂടിയത്. 2 പുള്ളിമാനുകളുടെ അവശിഷ്ടങ്ങൾ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പാലക്കയം ഡപ്യൂട്ടി റെയ്ഞ്ചർ പി.വി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള എം. രാമൻ, എൻ. ശ്രീനിവാസൻ, എൻ. ഗിരീഷ് കുമാർ, എം. മണിദാസ്, എസ്. വിനോദ്, കെ. പ്രേംരാജ്, കെ. ആർ. രജിത, പി. സുരേഷ് ബാബു, എ. അപർണ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com